കുട്ടികളെക്കൊണ്ട് ജോലിചെയ്യിക്കുന്നവര്‍ക്കുള്ള ശിക്ഷ ഇരട്ടിയാക്കി ഭേദഗതി ബില്‍

 


Children, Job, Minister, Labour, School, Delhi, Study, Kerala Vartha, Malayalam Vartha, Malayalam News.
ന്യൂഡല്‍ഹി: കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നവര്‍ക്കുള്ള ശിക്ഷ ഇരട്ടിയാക്കി ഭേദഗതി ബില്‍. ഒരു വര്‍ഷം തടവും 20,000രൂപ പിഴയുമെന്നത് രണ്ടു വര്‍ഷം തടവും 50,000 രൂപ പിഴയും എന്നാക്കി ബാലവേല നിരോ­ധന ­നിയന്ത്രണനിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ രാജ്യസഭയില്‍ തൊഴില്‍ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അവതരിപ്പി­ച്ചു.

എല്ലാ തരത്തിലുള്ള ബാലവേലയും നിരോധിക്കാനും കുട്ടികള്‍ക്ക് സ്‌ക്കൂള്‍ പഠനം ഉറപ്പാക്കാനുമാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. കുറഞ്ഞ ശിക്ഷ മൂന്നു മാസം തടവും 10,000 രൂപയുമായിരുന്നത് ആറു മാസം തടവും 20,000 രൂപ പിഴയുമാക്കും. അപകട സ്വഭാവമുള്ള വ്യവസായങ്ങളില്‍ പണിയെടുക്കുന്നതിന് പതിനെട്ട് വയസ്സ് താഴെയുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനും ഭേദഗതി നിര്‍ദ്ദേശമു­ണ്ട്.

Keywords:  Children, Job, Minister, Labour, School, Delhi, Study, Kerala Vartha, Malayalam Vartha, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia