മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള ആദ്യ എഎപി മന്ത്രിസഭയില്‍ 10 എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Mar 19, 2022, 15:00 IST
ചണ്ഡീഗഡ്: (www.kvartha.com 19.03.2022) മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള ആദ്യ എഎപി മന്ത്രിസഭയില്‍ 10 എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ വച്ച് ഗവര്‍ണറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
പ്രതിപക്ഷ നേതാവായ ഹര്‍പാല്‍ സിങ് ചീമ, ഡോ ബല്‍ജിത് കൗര്‍, ഹര്ഭജന് സിംഗ്, ഡോ വിജയ് സിംഗ്ള, ലാല്‍ ചന്ദ് കടരുചക്, ഗുര്‍മീത് സിംഗ് മീത് ഹയര്‍, കുല്‍ദീപ് സിംഗ് ധലിവാള്‍, ലാല്‍ജിത്സിംഗ് ഭുള്ളര്‍, ബ്രാം ശങ്കര്‍, ഹര്‍ജോത് സിംഗ് ബെയിന്‍സ് എന്നിവരാണ് പുതുതായി ചുമതലയേറ്റ 10 മന്ത്രിമാര്‍. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം ഉച്ചക്ക് ശേഷം ചേരുന്ന മന്ത്രിസഭാ യോഗത്തിലെടുക്കും.
കോണ്‍ഗ്രസിനും ബി ജെ പിക്കും പിന്നാലെ രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന മൂന്നാമത്തെ പാര്‍ടി കൂടിയാണ് എഎപി. ഗുജറാതിലും ഹിമാചല്‍ പ്രദേശിലും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടി അടിത്തറ വ്യാപിപ്പിക്കുകയാണ് ആം ആദ്മി പാര്‍ടിയുടെ അടുത്ത ലക്ഷ്യം.
18 അംഗ മന്ത്രിസഭയില്‍ ബാക്കി ഏഴ് പേരെ വരും ദിവസങ്ങളില്‍ തീരുമാനിക്കും. പഞ്ചാബിന്റെ 16 -ാം മത് മുഖ്യമന്ത്രിയായി ഈ മാസം 16നാണ് ഭഗവന്ത് മാന്‍ സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി ആം ആ്ദമി പാര്‍ടി മാറിക്കഴിഞ്ഞു.
ഉത്തര്‍പ്രദേശില്‍ 25 ന് നടക്കുന്ന യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി അടക്കമുള്ള വന്‍ ദേശീയ നേതൃത്വ നിര പങ്കെടുക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.