Arrested | മതഗ്രന്ഥത്തിന്റെ ചില പേജുകള്‍ കീറിയെന്ന് ആരോപണം; 9 വയസുകാരന്‍ അറസ്റ്റില്‍
ചണ്ഡീഗഢ്: (www.kvartha.com) മതഗ്രന്ഥത്തെ അവഹേളിച്ചെന്ന കുറ്റത്തിന് ഒമ്പത് വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ബിഷന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. മതഗ്രന്ഥത്തിന്റെ ചില പേജുകള്‍ കീറിയെന്നാണ് ആരോപണം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഒക്ടോബര്‍ അഞ്ചിന് 'ഗുരു ഗ്രന്ഥ സാഹിബിന്റെ' ചില പേജുകള്‍ കീറി മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ ഇക്കാര്യം ഗുരുദ്വാര കമിറ്റി അധ്യക്ഷനെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ഒരു ആണ്‍കുട്ടി പേജുകള്‍ കീറി മാറ്റുന്നതായി കണ്ടെത്തി.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ അറസ്റ്റ് ചെയ്തു. കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി, പ്രാദേശിക തിരുത്തല്‍ ഹോമിലേക്ക് അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
Keywords: News, National, Arrest, Arrested, Police, Punjab: 9-Year-old boy apprehended for sacrilege.