94-ാം വയസിലെ പോരാട്ടം! തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇൻഡ്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന അപൂർവ റെകോർഡുമായി അങ്കത്തട്ടിലിറങ്ങിയ പഞ്ചാബ് മുൻ മുഖ്യമന്ത്രിക്ക് സ്വന്തം കോട്ടയിൽ കാലിടറുന്നു

 


അമൃത്സർ: (www.kvartha.com 10.03.2022) പഞ്ചാബിൽ ആം ആദ്മി പാർടിയുടെ തേരോട്ടത്തിൽ 94-ാം വയസിലും പോരിനിറങ്ങിയ ശിരോമണി അകാലിദൾ കുലപതിയും മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദലിന് കാലിടറുന്നു. തന്റെ പരമ്പരാഗത സീറ്റായ ലാംബിയിൽ പ്രകാശ് സിങ് ബാദൽ ഇപ്പോഴും പിന്നിലാണ്. എഎപി സ്ഥാനാർഥി ഗുർമീത് സിംഗ് ഖുദിയാൻ ഈ മണ്ഡലത്തിൽ 5000 ലേറെ വോടുകൾക്ക് ലീഡ് ചെയ്യുന്നു.
                        
94-ാം വയസിലെ പോരാട്ടം! തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇൻഡ്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന അപൂർവ റെകോർഡുമായി അങ്കത്തട്ടിലിറങ്ങിയ പഞ്ചാബ് മുൻ മുഖ്യമന്ത്രിക്ക് സ്വന്തം കോട്ടയിൽ കാലിടറുന്നു

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇൻഡ്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന അപൂർവ റെകോർഡുമായാണ് പ്രകാശ് സിംഗ് ബാദൽ മത്സരത്തിനിറങ്ങിയത്. അഞ്ച് തവണ മുഖ്യമന്ത്രിയും രാജ്യത്തെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാവുമായ പ്രകാശ് സിംഗ് ബാദൽ 12-ാം തവണയും എംഎൽഎയാകാനുള്ള മത്സരത്തിലായിരുന്നു. ശിരോമണി അകാലിദളിന്റെ പരമ്പരാഗത സീറ്റായാണ് ലാംബി കണക്കാക്കപ്പെടുന്നത്.

1997ൽ ഈ മണ്ഡലത്തിൽ നിന്ന് ആദ്യമായി എംഎൽഎയായ പ്രകാശ് സിങ് ബാദൽ അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിട്ടുണ്ട്. 2017ൽ അന്നത്തെ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, ക്യാപ്റ്റൻ അമരീന്ദർ സിംഗ് (കോൺഗ്രസ്), മുൻ പത്രപ്രവർത്തകൻ ജർണയിൽ സിംഗ് (എഎപി) എന്നിവർ തമ്മിൽ ശക്തമായ ത്രികോണ പോരാട്ടം ഇവിടെ നടന്നു. 22,770 വോടുകൾക്ക് ബാദൽ വിജയിച്ചു. 2012-ൽ, അത് മൂന്ന് ബാദലുകൾ തമ്മിലുള്ള പോരാട്ടമായിരുന്നു - പ്രകാശ് സിംഗ് ബാദൽ (എസ്എഡി), അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ഗുരുദാസ് സിംഗ് ബാദൽ (പിപിപി), അകന്ന ബന്ധുവായ മഹേശീന്ദർ സിംഗ് ബാദൽ (കോൺഗ്രസ്). 24,739 വോടുകൾക്കാണ് ബാദൽ സീനിയർ വിജയിച്ചത്.

അന്തരിച്ച എംപി ജഗ്‌ദേവ് സിങ് ഖുദിയാന്റെ മകനാണ് ഗുർമീത് സിങ് ഖുദിയാൻ. ജില്ലാ കോൺഗ്രസ് കമിറ്റിയുടെ മുൻ പ്രസിഡന്റായ ഖുദിയാൻ കഴിഞ്ഞ വർഷം ജൂലൈയിലാണ് എഎപിയിൽ ചേർന്നത്.

Keywords:  News, National, Top-Headlines, Assembly Election, Result, Punjab, India, Election, Ex minister, Political party, MP, Punjab assembly results, CM Parkash Singh Badal, Lambi, Punjab assembly results: Five-term CM Parkash Singh Badal trailing from Lambi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia