പ്രധാനമന്ത്രിയെ പരിഹസിച്ച് പഞ്ചാബ് മുഖ്യമന്ത്രി: 'ആരും വെടിയുതിര്‍ത്തില്ല, കല്ലെറിഞ്ഞില്ല, ജീവന് ഭീഷണി ഉണ്ടായിരുന്നില്ല; യാത്രയ്ക്കിടെ ഒരു ഘട്ടത്തിലും അപകടത്തില്‍പ്പെട്ടിട്ടില്ല'

 


ചണ്ഡിഗഡ്: (www.kvartha.com 08.01.2022) പഞ്ചാബില്‍ വെച്ച് തന്റെ ജീവന്‍ അപകടത്തിലായിരുന്നെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സംസ്ഥാന മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പരിഹസിച്ചു. പ്രധാനമന്ത്രിയുടെ ജീവന്‍ അപകടത്തിലായതിന് എന്ത് തെളിവാണുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രധാനമന്ത്രിക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ആരുമുണ്ടായിരുന്നില്ല, ആരും അദ്ദേഹത്തെ കല്ലെറിഞ്ഞിട്ടില്ല, വെടിവെച്ചിട്ടില്ല, അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ചിട്ടില്ല. എന്നിട്ടും 'ഞാന്‍ അതിനെ ജീവിപ്പിച്ചു!' എന്ന് ഒരാള്‍ക്ക് എങ്ങനെ പറയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
           
പ്രധാനമന്ത്രിയെ പരിഹസിച്ച് പഞ്ചാബ് മുഖ്യമന്ത്രി: 'ആരും വെടിയുതിര്‍ത്തില്ല, കല്ലെറിഞ്ഞില്ല, ജീവന് ഭീഷണി ഉണ്ടായിരുന്നില്ല; യാത്രയ്ക്കിടെ ഒരു ഘട്ടത്തിലും അപകടത്തില്‍പ്പെട്ടിട്ടില്ല'

രാജ്യത്തെ ശക്തനായ ഒരു നേതാവില്‍ നിന്ന് ഇത്രയും ഉപരിപ്ലവമായ ഒരു പരാമര്‍ശം പ്രതീക്ഷിച്ചില്ല. താങ്കളെ ജനങ്ങള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. അതിനാല്‍ ഉത്തരവാദിത്തമുള്ള പ്രസ്താവനകള്‍ നടത്തുന്നതാണ് നല്ലത്. ഞങ്ങളുടെ പ്രധാനമന്ത്രിയെ ഞങ്ങള്‍ വധിക്കണമെന്ന് പറയുകയാണോ?' എന്നും ചന്നി ചോദിച്ചു.

സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍കാര്‍ പ്രധാനമന്ത്രിയുടെ ജീവന്‍വെച്ച് പന്താടുകയായിരുന്നെന്ന് ബിജെപി ആരോപിച്ചു. പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം മേല്‍പ്പാലത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട കര്‍ഷകര്‍ ഫിറോസ്പൂരിലേക്കുള്ള വഴി തടയുകയായിരുന്നു. സംസ്ഥാന പൊലീസിനെ മുന്‍കൂട്ടി അറിയിക്കാതെയാണ് പ്രധാനമന്ത്രി റോഡ് മാര്‍ഗം ഫിറോസ്പൂരിലേക്ക് പോയത്. യാത്രയ്ക്കിടെ ഒരു ഘട്ടത്തിലും പ്രധാനമന്ത്രി അപകടത്തില്‍പ്പെട്ടിട്ടില്ല.

സംഭവത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
പ്രധാനമന്ത്രി ഫിറോസ്പൂരിലേക്ക് ഹെലികോപ്റ്റെറില്‍ പോകേണ്ടതായിരുന്നു. മോശം കാലാവസ്ഥ കാരണം റോഡ് മാര്‍ഗം സഞ്ചരിക്കുകയായിരുന്നു. ഇക്കാര്യം സംസ്ഥാന പൊലീസുമായി നേരത്തെ ചര്‍ച ചെയ്തിരുന്നതായി ബിജെപി അവകാശപ്പെട്ടു. അടിയന്തര സാഹചര്യത്തില്‍ റോഡ് മാര്‍ഗം ആസൂത്രണം ചെയ്യുന്നത് വിഐപി സന്ദര്‍ശന നടപടികളുടെ ഭാഗമാണെന്നും സംസ്ഥാന പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ബിജെപി വ്യക്തമാക്കി.


Keywords:  News, National, Punjab, Chief Minister, Prime Minister, Narendra Modi, Controversy, Top-Headlines, State, Congress, Government, Police, Politics, BJP, Punjab Chief Minister On PM Modi's Security Lapse.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia