തികച്ചും ലജ്ജാകരം; വഴിയോര കച്ചവടക്കാരന്റെ കൂട്ട ചവിട്ടിത്തെറിപ്പിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

 



ചണ്ഡിഗഡ്: (www.kvartha.com 06.05.2021) വഴിയോര കച്ചവടക്കാരന്റെ കൂട്ട ചവിട്ടിത്തെറിപ്പിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. പഞ്ചാബിലാണ് പൊലീസുകാര്‍ക്ക് തികച്ചും നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. പഗ്വാര സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നവ്ദീപ് സിങ്ങിനാണ് സസ്പെന്‍ഷന്‍. നഷ്ടപരിഹാരമെന്ന നിലയില്‍ കപൂര്‍ത്തല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ വഴിയോര കച്ചവടക്കാരന് അവരുടെ ശമ്പളത്തില്‍ നിന്ന് വിഹിതം പിരിച്ചു നല്‍കി. 

പച്ചക്കറി വില്‍പനക്കാരന്റെ കൂട്ട നവ്ദീപ് ചവിട്ടിത്തെറിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ഇയാളെ സസ്പന്‍ഡ് ചെയ്‌തെന്ന് ഡി ജി പി ദിന്‍കര്‍ ഗുപ്ത ട്വിറ്ററിലൂടെ അറിയിച്ചു.
 'പഗ്വാര എസ് എച് ഒയെ സസ്പന്‍ഡ് ചെയ്തു. ഇത്തരം പെരുമാറ്റം ഒരു കാരണവശാലും അനുവദിക്കാനാവില്ല. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ശക്തമായ അനന്തരഫലം നേരിടേണ്ടി വരും'  ഡി ജി പി ട്വിറ്ററില്‍ കുറിച്ചു.

തികച്ചും ലജ്ജാകരം; വഴിയോര കച്ചവടക്കാരന്റെ കൂട്ട ചവിട്ടിത്തെറിപ്പിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍


സേനാ വിഭാഗത്തിലെ അംഗമെന്ന നിലയില്‍ ഇത്തരം പെരുമാറ്റം സെര്‍വീസ് ചട്ടങ്ങള്‍ക്കെതിരാണെന്നും ആ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തി സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നും കപൂര്‍ത്തല സീനിയര്‍ എസ്പി കന്‍വര്‍ദീപ് കൗര്‍ പറഞ്ഞു. കര്‍ശന നടപടി എന്ന നിലയിലാണ് ഉടനടി ആ പൊലീസ് ഉദ്യോഗസ്ഥനെ സസ്പന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കന്‍വര്‍ദീപ് കൗര്‍ പറഞ്ഞു.

Keywords:  News, National, India, Punjab, Police, Punishment, Suspension, Punjab Cop Suspended For Kicking Street Vendor's Vegetable Basket
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia