Resigned | പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവെച്ചു; തീരുമാനം എ എ പി സര്‍കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ

 


ന്യൂഡെല്‍ഹി: (KVARTHA) എ എ പി സര്‍കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവെച്ചു. കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിന്റെ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനവും രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി എന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കൈമാറി. രണ്ടുവരിയുള്ള രാജിക്കത്താണ് പുരോഹിത് രാഷ്ട്രപതിക്ക് അയച്ചത്.

Resigned | പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവെച്ചു; തീരുമാനം എ എ പി സര്‍കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബന്‍വാരിലാല്‍ പുരോഹിത് കണ്ടിരുന്നു. കോണ്‍ഗ്രസ്- ആം ആദ്മി പാര്‍ടി സഖ്യത്തെ പരാജയപ്പെടുത്തി ചണ്ഡീഗഢില്‍ മൂന്ന് മേയര്‍ സ്ഥാനങ്ങള്‍ ബി ജെ പി സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. ഇത് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു.

സ്പീകര്‍ വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനം അസാധുവാണെന്ന് കാണിച്ച് അതില്‍ പാസാക്കിയ ബിലുകളില്‍(Bill) തീരുമാനം എടുക്കാതിരുന്നതിനെ തുടര്‍ന്ന് സുപ്രീംകോടതി നേരത്തെ ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിലുകളില്‍ തീരുമാനം എടുക്കാത്ത ഗവര്‍ണര്‍ തീകൊണ്ടാണ് കളിക്കുന്നതെന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. ബില്‍ തീരുമാനമെടുക്കാതെ അനന്തമായി തടഞ്ഞുവെക്കാനാവില്ലെന്നും നിയമസഭയുടെ നിയമനിര്‍മാണ അധികാരങ്ങളെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

നവംബറില്‍ നിയമസഭ പാസാക്കിയ മൂന്ന് ബിലുകളും പിന്നീട് ജനുവരി എട്ടിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഭഗവന്ത് മന്‍ അറിയിച്ചിരുന്നു. മറ്റ് ബിലുകളിലും അദ്ദേഹം ഉടന്‍ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്‍ അറിയിച്ചിരുന്നു.

Keywords: Punjab governor Banwarilal Purohit resigns, New Delhi, News, Politics, Punjab Governor, Banwarilal Purohit, Resigns, Supreme Court, Order, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia