Rain | കനത്ത മഴ: പഞ്ചാബില്‍ വിളവെടുപ്പിന് പാകമായ നെല്‍കൃഷി വെള്ളത്തില്‍; ആശങ്കയില്‍ കര്‍ഷകര്‍

 


അമൃത്സര്‍: (KVARTHA) കനത്ത മഴയെതുടര്‍ന്ന് പഞ്ചാബില്‍ വിളവെടുപ്പിന് പാകമായ നെല്‍കൃഷി വെള്ളം കറിയതോടെ ആശങ്കയില്‍ കര്‍ഷകര്‍. പലയിടത്തും വെള്ളക്കെട്ടിന് കാരണമാവുകയും ചെയ്തു. മഴ കനത്തതോടെ ഭാരമേറിയ കമ്പൈന്റ് കൊയ്ത്തുയന്ത്രങ്ങള്‍ പാടശേഖരങ്ങളില്‍ ഇറക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതായി കര്‍ഷകര്‍ പറയുന്നു. 

ഞായറാഴ്ച (16.10.2023) വിളവെടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ശനിയാഴ്ച രാത്രി കനത്ത മഴ പെയ്തതിനാല്‍ വയലുകള്‍ ഉണങ്ങാന്‍ കാത്തിരിക്കേണ്ടിവരുമെന്ന് ജബാലില്‍ നിന്നുള്ള കര്‍ഷകനായ മന്‍ദീപ് സിംഗ് പറഞ്ഞു. അടുത്ത രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ്  കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചത്. 

Rain | കനത്ത മഴ: പഞ്ചാബില്‍ വിളവെടുപ്പിന് പാകമായ നെല്‍കൃഷി വെള്ളത്തില്‍; ആശങ്കയില്‍ കര്‍ഷകര്‍

വിളവെടുപ്പ് നഷ്ടപ്പെടാനും ധാന്യങ്ങളുടെ നിറം മാറാനും ഇത് കാരണമാകുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു. നേരത്തെ മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചതിനാല്‍ കര്‍ഷകര്‍ക്ക് വന്‍ നഷ്ടം നേരിട്ടിരുന്നു. അതിനുപുറമെയാണ് പാകമായ സമയത്തുള്ള പേമാരി കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കിയത്.

Keywords: News, National, Punjab, Heavy Rain, Rain, Paddy, Farmers, Punjab: Heavy rains destroy paddy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia