അക്രമികള്‍ വെട്ടിയെറിഞ്ഞ കൈ ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു; ഗുരുതര പരിക്ക് സംഭവിച്ചിട്ടും അസാമാന്യ ധൈര്യം കാണിച്ച പൊലീസുകാരന്‍ ആശുപത്രി കിടക്കയില്‍ നിന്ന് ചിരിതൂകി

 



ചണ്ഡിഗഡ്: (www.kvartha.com 28.04.2020) കൊറോണ വൈറസിന്റെ പശ്ചാതലത്തില്‍ ലോക് ഡൗണ്‍ ഡ്യൂട്ടിക്കിടെ പാസ് ആവശ്യപ്പെട്ടതിന് അക്രമികള്‍ കൈവെട്ടിയ പൊലീസുകാരന്റെ നിലയില്‍ കാര്യമായ പുരോഗതി. പഞ്ചാബ് പൊലീസിലെ സബ് ഇന്‍സ്‌പെക്ടറായ ഹര്‍ജീത് സിംഗിന്റെ കയ്യാണ് കഴിഞ്ഞ ദിവസം അക്രമികള്‍ വെട്ടിയത്. ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഹര്‍ജീതിന്റെ കൈ തുന്നിച്ചേര്‍ത്തത്.

ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടതോടെ ഹരജീത് സിംഗിന് വിരലുകള്‍ അനക്കാന്‍ സാധിക്കുന്നുണ്ട്. ശസ്ത്രക്രിയ ചെയ്ത കയ്യുമായി ചിരിച്ച് കൊണ്ടുനില്‍ക്കുന്ന ഹര്‍ജീതിന്റെ വീഡിയോ പഞ്ചാബ് മുഖ്യമന്ത്രി ക്യാപറ്റന്‍ അമരീന്ദര്‍ സിംഗാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അക്രമികള്‍ വെട്ടിയെറിഞ്ഞ കൈ ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു; ഗുരുതര പരിക്ക് സംഭവിച്ചിട്ടും അസാമാന്യ ധൈര്യം കാണിച്ച പൊലീസുകാരന്‍ ആശുപത്രി കിടക്കയില്‍ നിന്ന് ചിരിതൂകി

ലോക് ഡൗണ്‍ ലംഘിച്ചത് ചോദ്യം ചെയ്തപ്പോള്‍ ഏപ്രില്‍ 12ന് പട്യാലയിലെ സനൗര്‍ പച്ചക്കറി ചന്തയില്‍ വച്ചാണ് ആക്രമണമുണ്ടായത്. പൊലീസ് ബാരിക്കേഡുകള്‍ തട്ടിത്തെറിപ്പിച്ച് മുന്‍പോട്ട് വാഹനത്തില്‍ പോകാന്‍ ശ്രമിച്ച സംഘത്തോട് പാസ് ചോദിച്ചതാണ് പ്രകോപന കാരണം. അതോടെ മുന്‍പോട്ട് പോകാന്‍ ശ്രമിച്ച വാഹനം പോലീസ് തടഞ്ഞു.

വാഹനത്തിന് പുറത്തിറങ്ങിയ അക്രമി സംഘം വാളുമായി പൊലീസിനോട് ഏറ്റുമുട്ടി. ആക്രമണത്തിനിടെ എഎസ്‌ഐ ഹര്‍ജീത്സിംഗിന്റെ കൈ വേട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. സംഭവത്തില്‍ അക്രമിച്ച ഹര്‍ജീതിനെ അക്രമിച്ച അഞ്ച് പേരടക്കം ഏഴുപേരെ പൊലീസ് പിടികൂടിയിരുന്നു. ഗുരുതര പരിക്ക് സംഭവിച്ചിട്ടും അസാമാന്യ ധൈര്യം കാണിച്ച ഹര്‍ജീത് സിംഗിന് പഞ്ചാബ് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയിരുന്നു.
Keywords:  News, National, India, Corona, Lockdown, Punjab, Minister, Police, Hospital, Punjab police officer whose hand was chopped off
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia