Protest | ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിഷേധം; റോഡ് ഷോയ്ക്കിടെ മുദ്രാവാക്യവുമായി അധ്യാപകര്‍; പാതിവഴിയില്‍ പ്രസംഗം നിര്‍ത്തി വേദിവിട്ട് കേജ് രിവാള്‍, വീഡിയോ

 



ഷിംല: (www.kvartha.com) ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിഷേധം. റോഡ് ഷോയ്ക്കിടെ മുദ്രാവാക്യവുമായി അധ്യാപകരുടെ സംഘം എത്തിയതോടെ എഎപി കണ്‍വീനറും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ് രിവാള്‍ പാതിവഴിയില്‍ പ്രസംഗം നിര്‍ത്തി പിന്നാലെ വേദി വിടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ പ്രതിഷേധക്കാരെ ചില എഎപി നേതാക്കള്‍ കയ്യേറ്റം ചെയ്‌തെന്നും റിപോര്‍ടുണ്ട്. 

എഎപി സ്ഥാനാര്‍ഥികള്‍ക്ക് വോട് തേടിയാണ് കേജ് രിവാള്‍ സോളനില്‍ റോഡ് ഷോ നടത്തിയത്. റോഡ് ഷോ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ കുറച്ചുപേര്‍ കേജ് രിവാളിനും പഞ്ചാബിലെ എഎപി സര്‍കാരിനുമെതിരെ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. പ്രതിഷേധക്കാര്‍ കടലാസ് കീറിയെറിയുകയും ചെയ്തു.

Protest | ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിഷേധം; റോഡ് ഷോയ്ക്കിടെ മുദ്രാവാക്യവുമായി അധ്യാപകര്‍; പാതിവഴിയില്‍ പ്രസംഗം നിര്‍ത്തി വേദിവിട്ട് കേജ് രിവാള്‍, വീഡിയോ


എന്നാല്‍, ബഹളമുണ്ടാക്കാനായി പ്രതിപക്ഷ പാര്‍ടികള്‍ സ്‌പോണ്‍സര്‍ ചെയ്തവരാണ് മുദ്രാവാക്യം മുഴക്കുന്നതെന്ന് കേജ് രിവാള്‍ ആരോപിച്ചു. പ്രതിഷേധക്കാര്‍ പഞ്ചാബിലെ അധ്യാപകരല്ലെന്നും, കോണ്‍ഗ്രസും ബിജെപിയും വാടകയ്ക്ക് എടുത്തവരാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, പഞ്ചാബ് സര്‍കാര്‍ ഉറപ്പുകള്‍ പാലിക്കാത്തതിനാലാണ് കേജ് രിവാളിനെ കാണാനായി ഹിമാചലില്‍ എത്തിയതെന്ന് സമരക്കാര്‍ വ്യക്തമാക്കി. കേജ് രിവാള്‍ എവിടെപ്പോയാലും പിന്തുടരുമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാതിലും ഹിമാചലിലും കേജ് രിവാളിന്റെ റാലികളില്‍ പ്രതിഷേധിക്കുമെന്നും സമരക്കാര്‍ അറിയിച്ചു.

Keywords: News,National,India,Protest,Protesters,Election, AAP, Video,Social-Media,Teachers,Top-Headlines,Politics,party,CM, Punjab teachers’ protest forces Kejriwal to leave speech midway
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia