Alfaaz Attacked | പ്രമുഖ പഞ്ചാബി ഗായകൻ അൽഫാസിനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം സിദ്ധു മൂസെവാലേയുടെ കൊലപാതക്കേസിന്റെ വിവാദങ്ങൾക്കിടെ
Oct 3, 2022, 10:41 IST
ചണ്ഡീഗഡ്: (www.kvartha.com) പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാല കൊലപാതക്കേസിന്റെ വിവാദങ്ങൾക്കിടെ മറ്റൊരു പഞ്ചാബി ഗായകനെ പരിക്കേറ്റ നിലയിൽ പ്രവേശിപ്പിച്ചു. അമൻജോത് സിംഗ് പൻവാർ എന്ന അൽഫാസിനെയാണ് മൊഹാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു പികപ് വാഹനം ഇടിച്ചിട്ടെന്നാണ് റിപോർടുകൾ. അൽഫാസ് ഐസിയുവിൽ ഗുരുതരാവസ്ഥയിലാണെന്ന് ഗായിക ഹണി സിംഗ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിൽ കുറിച്ചു.
വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി തന്റെ മൂന്ന് സുഹൃത്തുക്കളായ ഗുർപ്രീത്, തേജി, കുൽജീത് എന്നിവർക്കൊപ്പം ഭക്ഷണം കഴിച്ച് അൽഫാസ് ധാബയിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെ പണമിടപാടിനെ ചൊല്ലി വിക്കി എന്നയാളും റസ്റ്റോറന്റ് ഉടമയും തമ്മിൽ വാക്കേറ്റമുണ്ടായി. വിക്കി അൽഫാസിനോട് മധ്യസ്ഥത വഹിക്കാൻ അഭ്യർഥിച്ചു. തുടർന്ന് വിക്കി ഭക്ഷണശാല ഉടമയുടെ പികപ് വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ചു, ഓടുന്നതിനിടയിൽ അൽഫാസിനെ ഇടിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് വിവരം.
സോഹാന പൊലീസ് സ്റ്റേഷനിൽ ഐപിസി 279, 337, 338 വകുപ്പുകൾ പ്രകാരം വിക്കിക്കെതിരെ പൊലീസ് കേസെടുത്തു. ഭക്ഷണശാലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ എഫ്‌ഐആറിൽ ചേർക്കുമെന്നും പൊലീസ് പറഞ്ഞു. അൽഫാസിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇതൊരു അപകടം മാത്രമാണോ പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടോ എന്നറിയാൻ പൊലീസ് അന്വേഷണത്തെ തുടങ്ങിയിട്ടുണ്ട്.

Keywords: Punjabi Singer Alfaaz Attacked In Mohali, Hospitalised, National, Panjab, Haryana, News, Top-Headlines, Hospital, Injured, Report, Singer, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.