നരസിംഹറാവുവിനു രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായിരുന്നെങ്കില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമായിരുന്നില്ല, മസ്ജിദ് ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് എന്തെല്ലാം മുന്‍കരുതലുകളെടുക്കണമെന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം സമഗ്ര പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചെങ്കിലും റാവു മൗനം പാലിക്കുകയായിരുന്നു; വെളിപ്പെടുത്തലുമായി മുന്‍ ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്ബോലെ

 


ന്യൂഡല്‍ഹി: (www.kvartha.com 04/11/2019) ബാബരി മസ്ജിദ് തര്‍ക്ക കേസില്‍ ഉടന്‍ വിധി വരാനിരിക്കെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ആഭ്യന്ത്ര സെക്രട്ടറി മാധവ് ഗോഡ്ബോലെ. ബാബരി മസ്ജിദ് തകര്‍ക്കാന്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു മൗനസമ്മതം നല്‍കിയെന്ന ഗുരുതര ആരോപണമാണ് അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന മാധവ് ഗോഡ്ബോലെ തന്റെ 'ദ ബാബരി മസ്ജിദ് രാം മന്ദിര്‍ ഡിലേമ: ആന്‍ ആസിഡ് ടെസ്റ്റ് ഫോര്‍ ഇന്ത്യാ'സ് കോണ്‍സ്റ്റിറ്റിയൂഷന്‍' എന്ന പുതിയ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്.

നരസിംഹറാവുവിനു രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായിരുന്നെങ്കില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമായിരുന്നില്ല, മസ്ജിദ് ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് എന്തെല്ലാം മുന്‍കരുതലുകളെടുക്കണമെന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം സമഗ്ര പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചെങ്കിലും റാവു മൗനം പാലിക്കുകയായിരുന്നു; വെളിപ്പെടുത്തലുമായി മുന്‍ ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്ബോലെ

മസ്ജിദ് ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് എന്തെല്ലാം മുന്‍കരുതലുകളെടുക്കണമെന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം സമഗ്ര പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചെങ്കിലും അത് സ്വീകരിക്കാന്‍ റാവു തയ്യാറായില്ലെന്നും നരസിംഹറാവുവിനു രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായിരുന്നെങ്കില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

അയോധ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം സമഗ്ര പദ്ധതി തയ്യാറാക്കിയത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും കാര്‍സേവകര്‍ ബാബരി മസ്ജിദിലേക്കെത്തുന്നത് പ്രതിരോധിക്കാനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി മസ്ജിദും ചുറ്റുപാടും കേന്ദ്ര പോലീസ് സേനകളുടെ നിയന്ത്രണത്തിലാക്കണമെന്നുമായിരുന്നു പ്രധാന നിര്‍ദേശം. എന്നാലിത് നടപ്പാക്കാനാവില്ലെന്നു കാട്ടി റാവു തള്ളുകയായിരുന്നു.

മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഭരണഘടനയുടെ 355ാം വകുപ്പ് പ്രകാരമുള്ള നടപടികള്‍ സ്വീകരണിക്കണമെന്ന നിര്‍ദേശം വെച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 355 പ്രാവര്‍ത്തികമാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി പള്ളി സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങളോട് സഹകരിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ റാവു വിശ്വാസമര്‍പ്പിക്കുകയും ചെയ്തു. ഇതോടെ സ്വതന്ത്ര നടപടിയെടുക്കാന്‍ കല്യാണ്‍ സിംഗ് സര്‍ക്കാരിന് അവസരം ലഭിച്ചു. നിയമം കൈയ്യിലെടുക്കാന്‍ കാര്‍സേവകര്‍ക്ക് എളുപ്പത്തില്‍ സാധിച്ചു. പള്ളി തകര്‍ക്കുകയും ചെയ്തു.

വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് രാഷ്ട്രീയ നടപടികള്‍ക്ക് ശ്രമിച്ചിരുന്നുവെങ്കില്‍ രാമായണത്തിലെ ഈ 'മഹാഭാരത യുദ്ധം' ഒഴിവാക്കാമായിരുന്നു. പ്രധാന 'ടെസ്റ്റ് മത്സര'ത്തില്‍ റാവു വഹിച്ചത് സുപ്രധാന പങ്കാണ്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹം കളിക്കില്ലാത്ത ക്യാപ്റ്റനെപ്പോലെയാണ് പെരുമാറിയത്. കൊണാര്‍ക് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പുതിയ പുസ്തകത്തില്‍ അദ്ദേഹം എഴുതി.

മസ്ജിദ് കടുത്ത ഭീഷണിയിലായപ്പോഴും റാവുവും മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, വി പി സിംഗ് എന്നിവരും സമയബന്ധിതമായി നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും തര്‍ക്കം കടുക്കുന്നതിനു മുമ്പ്, രാജീവ് പ്രധാനമന്ത്രിയായിരിക്കെ, അനുരഞ്ജന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും നടപടിയായില്ലെന്നും വി പി സിംഗും നിശ്ചലനായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പുസ്തകത്തില്‍ അദ്ദേഹം ആരോപിക്കുന്നു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നാലെ 1993 മാര്‍ച്ചില്‍ ഗോഡ്ബോലെ സ്വയം വിരമിക്കുകയായിരുന്നു.


Keywords:  New Delhi, News, National, Babri Masjid Demolition Case, Report, Masjid, Rejected, Case, PV Narasimha Rao Rejected MHA Report On Ayodhya In 1992: Ex-Home Secretary 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia