അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ സ്ഥാപകനും ഡിമാര്‍ട്ട് പ്രമോട്ടറുമായ രാധാകിഷന്‍ ദമാനി ഇന്ത്യയിലെ രണ്ടാമത്തെ ശതകോടീശ്വരന്‍
Feb 17, 2020, 10:44 IST
ന്യൂഡെല്‍ഹി: (www.kvartha.com 17.02.2020) ഇന്ത്യയിലെ രണ്ടാമത്തെ വലിയ ശതകോടീശ്വര പട്ടം ഇനി രാധാകിഷന്‍ ദമാനിക്ക് സ്വന്തം. അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ സ്ഥാപകനും ഡിമാര്‍ട്ട് പ്രമോട്ടറുമാണ് ദമാനി. ഫോബ്സ് മാഗസിന്റെ പട്ടികയിലാണ് 1,790 കോടി ഡോളറിന്റെ ആസ്തിയുമായി അദ്ദേഹം രണ്ടാംസ്ഥാനം പിടിച്ചെടുത്തത്.
5,740 കോടി ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഒന്നാമത്. ഏഷ്യയിലെയും ഏറ്റവും വലിയ കോടീശ്വരന് മുകേഷാണ്.
അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ ഓഹരിവില കഴിഞ്ഞദിവസം 2,559 രൂപയായി വര്‍ദ്ധിച്ചതോടെയാണ്, ദമാനിയുടെ ആസ്തി കുതിച്ചത്. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങളില്‍ (ക്യൂ.ഐ.പി) നിന്ന് 4,000 കോടി രൂപ സമാഹരിക്കാനുള്ള തീരുമാനമാണ് ഓഹരി വിലവര്‍ദ്ധിക്കാന്‍ കാരണം. ഭക്ഷ്യോത്പന്നങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ വിറ്റഴിക്കുന്ന സ്ഥാപനമാണ് അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്.

Keywords: News, India, National, India, Dollar, Mukesh Ambani, Radhakishan Damani is India's second richest man in India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.