Raghav Chadha | 'കള്ളം പറഞ്ഞാല്‍ കാക്ക കൊത്തും'; ആം ആദ് മി എംപി രാഘവ് ഛദ്ദയുടെ വൈറല്‍ ചിത്രത്തിന് രസകരമായ കാപ് ഷന്‍ നല്‍കി ബി ജെ പി

 


ന്യൂഡെല്‍ഹി: (www.kvartha.com) പാര്‍ലമെന്റിന് പുറത്ത് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ആം ആദ് മി പാര്‍ടി(AAP) എംപി രാഘവ് ഛദ്ദയുടെ തലയില്‍ കാക്ക കൊത്തുന്ന ചിത്രം വൈറലായി. പിടിഐ ഫോടോഗ്രാഫര്‍ ശഹബാസ് ഖാനാണ് ചൊവ്വാഴ്ച പാര്‍ലമെന്റിന് പുറത്തുനടന്ന സംഭവം ചൂടോടെ പകര്‍ത്തിയത്. ഇതിനു പിന്നാലെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയും ചെയ്തു.

പാര്‍ലമെന്റിനു പുറത്തേക്ക് ഫോണില്‍ സംസാരിച്ചു നടന്നു വന്ന ഛദ്ദയുടെ തലയ്ക്കു മുകളില്‍ ഒരു കാക്ക വട്ടമിട്ടു പറക്കുന്നതും പിന്നാലെ തലയ്ക്കിട്ട് ഒരു കൊത്തു കൊടുക്കുന്നതും അപ്പാടെ പകര്‍ത്തിയിട്ടുണ്ട്. കൊത്ത് ലഭിച്ചതിനു പിന്നാലെ രാഘവ് ഛദ്ദ കുനിയുന്നതും ഫോടോഗ്രാഫര്‍ ശഹബാസ് ഖാന്‍ പകര്‍ത്തിയിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ ഛദ്ദയെ പരിഹസിച്ച് ബിജെപി ഡെല്‍ഹി ഘടകം ട്വിറ്ററിലൂടെ രംഗത്തെത്തി. 'കള്ളം പറഞ്ഞാല്‍ കാക്ക കൊത്തും' എന്ന പഴഞ്ചൊല്ലാണ് ബിജെപി ട്വീറ്റ് ചെയ്തത്. 'ഇന്നുവരെ ഇതു നമ്മള്‍ കേട്ടിട്ടേ ഉള്ളൂ. ഇന്നത് കണ്ടു. കള്ളം പറയുന്നവരെ കാക്ക കൊത്തും' എന്നും ട്വീറ്റില്‍ പറയുന്നു.

Raghav Chadha | 'കള്ളം പറഞ്ഞാല്‍ കാക്ക കൊത്തും'; ആം ആദ് മി എംപി രാഘവ് ഛദ്ദയുടെ വൈറല്‍ ചിത്രത്തിന് രസകരമായ കാപ് ഷന്‍ നല്‍കി ബി ജെ പി


Keywords: Raghav Chadha attacked by crow on camera, BJP says, ‘Jhooth bole…’, New Delhi, News, Politics, BJP, AAP, Media, Social Media, Tweet, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia