സോണിയാ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

 


റായ്ബറേലി: (www.kvartha.com 02.04.2014)കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജനങ്ങളുടെ ഊഷ്മളമായ  സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് റായ്ബറേലിയിലാണ് സോണിയ നാമനിര്‍ദേശ പത്രിക സമര്‍പിച്ചത്. സോണിയയ്‌ക്കൊപ്പം മകന്‍ രാഹുല്‍ഗാന്ധിയും കലക്ടറേറ്റില്‍ പത്രിക സമര്‍പിക്കാന്‍ എത്തിയിരുന്നു.

ആയിരക്കണക്കിന് ജനങ്ങളാണ് സോണിയയെ കാത്ത്  കലക്ടറേറ്റിലേക്കുള്ള വഴിയില്‍ കൊടുംചൂടിനെ അവഗണിച്ച് കാത്തുനിന്നിരുന്നത്. തന്നെ കാത്ത് നിന്ന ജനങ്ങളെ  നിരാശരാക്കാതെ  ഓരോരുത്തരെയും സോണിയ അഭിവാദ്യം ചെയ്തു. ജനങ്ങളുടെ ആവേശം കാരണം സോണിയ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നോട്ടു പോകാന്‍ പോലും സാധിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധിയാണ് വാഹനമോടിച്ചിരുന്നത്.

സോണിയയ്ക്ക് മാല അണിയിക്കാനും പുഷ്പവൃഷ്ടി നടത്താനും ജനങ്ങളുടെ വന്‍ തിരക്കായിരുന്നു. ജനങ്ങള്‍ക്കിടയില്‍ നിന്നും സോണിയയ്ക്ക സംരക്ഷണം നല്‍കാന്‍  സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പാടുപെട്ടു.

റായ്ബറേലിയില്‍ നിന്നും മൂന്നാംതവണ മത്സരിക്കുന്ന സോണിയ 2004ലും 2009ലും വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. സുപ്രീംകോടതി അഭിഭാഷകനായ അജയ് അഗര്‍വാളിനെയാണ്  ബി.ജെ.പി സോണിയയ്‌ക്കെതിരെ  നിര്‍ത്തിയിരിക്കുന്നത്. അതേസമയം  സമാജ്‌വാദ് പാര്‍ട്ടി റായ്ബറേലിയില്‍ മത്സരിക്കുന്നില്ല.

സോണിയാ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

റായ്ബറേലിയിലെ ജനങ്ങള്‍ വളരെ സ്‌നേഹത്തോടെയാണ് തന്നെ
സ്വീകരിച്ചതെന്നും ഇത്തവണയും ജനങ്ങള്‍ തന്നോടൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം സോണിയ പറഞ്ഞു. ഏപ്രില്‍ 30നാണ് റായ്ബറേലിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മന്ത്രി പി.കെ ജയലക്ഷ്മിയും വി.ഡി സതീഷനും 2ന് ജില്ലയില്‍; തിരുവഞ്ചൂര്‍ മൂന്നിനെത്തും

Keywords:  Rahul Gandhi chauffeurs mother Sonia Gandhi in Raebareli, Congress, Lok Sabha, Election-2014, Protection, Vehicles, Supreme Court of India, Advocate, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia