Criticized | രാജ്യത്തെ പെണ്‍കുട്ടികളുടെ കണ്ണീരിനേക്കാള്‍ വലുതാണോ 'സ്വയം പ്രഖ്യാപിത ബാഹുബലി'ക്ക് രാഷ്ട്രീയ നേട്ടം; ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
Dec 31, 2023, 14:21 IST
ന്യൂഡെല്‍ഹി: (KVARTHA) രാജ്യത്തെ പെണ്‍കുട്ടികളുടെ കണ്ണീരിനേക്കാള്‍ വലുതാണോ 'സ്വയം പ്രഖ്യാപിത ബാഹുബലി'ക്ക് രാഷ്ട്രീയ നേട്ടമെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുസ്തി താരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഉപേക്ഷിച്ച് നടത്തുന്ന പ്രതിഷേധമാണ് പ്രധാനമന്ത്രിക്കും കേന്ദ്രസര്‍കാരിനും എതിരെയുള്ള രാഹുലിന്റെ വിമര്‍ശനത്തിന് കാരണം. പുരസ്‌കാരങ്ങളേക്കാള്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് വലുത് ആത്മാഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
രാജ്യത്തിന്റെ കാവല്‍ക്കാരനായിരിക്കേണ്ട പ്രധാനമന്ത്രിയില്‍ നിന്നും ഇത്തരം ക്രൂരതകള്‍ സംഭവിക്കുന്നതില്‍ വേദനയുണ്ടന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഗുസ്തി താരം വിനേഷ് ഫോഗട്ട് അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌ന പുരസ്‌കാരവും പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ വെച്ച് മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം. നേരത്തെ മെഡല്‍ തിരിച്ചേല്‍പ്പിച്ച ഗുസ്തി താരം ബജ്രംഗ് പുനിയയെ രാഹുല്‍ ഗാന്ധി നേരില്‍ക്കണ്ട് സംസാരിച്ചിരുന്നു.
ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച വനിതാ താരം സാക്ഷി മാലിക്കുമായി പ്രിയങ്ക ഗാന്ധിയും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷന്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ്ങിനെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തതിന് നിമിഷങ്ങള്‍ക്കകം തന്നെ സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
രാജ്യത്തിന്റെ കാവല്‍ക്കാരനായിരിക്കേണ്ട പ്രധാനമന്ത്രിയില്‍ നിന്നും ഇത്തരം ക്രൂരതകള്‍ സംഭവിക്കുന്നതില്‍ വേദനയുണ്ടന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഗുസ്തി താരം വിനേഷ് ഫോഗട്ട് അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌ന പുരസ്‌കാരവും പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ വെച്ച് മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം. നേരത്തെ മെഡല്‍ തിരിച്ചേല്‍പ്പിച്ച ഗുസ്തി താരം ബജ്രംഗ് പുനിയയെ രാഹുല്‍ ഗാന്ധി നേരില്‍ക്കണ്ട് സംസാരിച്ചിരുന്നു.
ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സാക്ഷിയുടെ പ്രഖ്യാപനം. ബ്രിജ് ഭൂഷനെതിരെ തങ്ങള്‍ ആവശ്യപ്പെട്ട തരത്തിലുള്ള നടപടിയുണ്ടാവുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.
Keywords: Rahul Gandhi Criticizes PM Modi Over Vinesh Phogat's Award Return Amid WFI Controversy, New Delhi, News, Politics, Rahul Gandhi, Criticized, Prime Minister, Narendra Modi, Protest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.