മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്.എസ്.എസ് ആണെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം
Nov 16, 2016, 12:51 IST
മുംബൈ: (www.kvartha.com 16.11.2016) മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്.എസ്.എസ് ആണെന്ന പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ഡി മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ ഗാന്ധി നേരിട്ട് കോടതിയില്‍ ഹാജരായി. നവംബര്‍ 28ന് കേസ് വീണ്ടും പരിഗണിക്കും.
2014 മാര്‍ച്ച് ആറിന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് റാലിയിലാണ് ആര്.എസ്.എസാണ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതെന്ന വിവാദ പരാമര്‍ശം രാഹുല്‍ നടത്തിയത്. ഗാന്ധി വധത്തിന്റെ പേരില്‍ ആരോപണമുന്നയിച്ചതിനെതിരെ ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷ് മഹാദേവ് കുണ്ഡെയാണു രാഹുലിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് രാഹുല്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്നു നാഥുറാം ഗോഡ്സെയുടെ സഹോദരന് ഗോപാല്‍ ഗോഡ്സെ പറഞ്ഞിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണു രാഹുലിന്റെ പ്രസ്താവനയെന്നാണ് രാഹുലിന്റെ അഭിഭാഷകന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്.
ഭിവണ്ഡി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായ രാഹുല്‍, ഗാന്ധിജിയുടെ ആദര്‍ശത്തിനു വേണ്ടി പോരാടാനാണ് കോടതിയില്‍ എത്തിയതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Also Read:
ബൈക്ക് മോഷണം പോയ സംഭവത്തില്‍ ഒരുമാസത്തിനുശേഷം കേസെടുത്തു
Keywords: Rahul Gandhi Gets Bail in RSS Defamation Case, Mumbai, Court, Criticism, Controversy, Maharashtra, Thane, Parliament, Election, Rally, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.