രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ തിളങ്ങി

 


ന്യൂഡല്‍ഹി: (www.kvartha.com 08.07.2014) ഭരണപക്ഷത്തിരുന്നതിനേക്കാള്‍ സജീവമായി മാറുകയാണ് കോണ്‍ഗ്രസ് ഉപദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിലവര്‍ദ്ധനയ്ക്കും റെയില്‍ വേ നിരക്ക് വര്‍ദ്ധനയ്ക്കുമെതിരെ ലോക്‌സഭയില്‍ പ്രക്ഷോഭം നടത്തിയ കോണ്‍ഗ്രസിന്റെ മുന്‍ നിരയില്‍ രാഹുല്‍ ഗാന്ധി സ്ഥാനം പിടിച്ചത് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപോര്‍ട്ട് ചെയ്തത്. ലോക്‌സഭയിലെ നിഷ്‌ക്രിയത്വത്തിന് പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നും രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്നയാളാണ് രാഹുല്‍ ഗാന്ധി.

പാര്‍ലമെന്ററി കാര്യങ്ങളില്‍ താല്പര്യമില്ലാത്ത രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു.

ലോക്‌സഭയിലെ പിന്‍ ബഞ്ചുകാരനായ രാഹുല്‍ ഗാന്ധി മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് എം.പിമാര്‍ പ്രക്ഷോഭം ആരംഭിച്ചതോടെ എണീറ്റ് അമ്മ സോണിയ ഗാന്ധിയുടെ സമീപത്തെത്തി. മുദ്രാവാക്യം വിളിച്ച എം.പിമാരില്‍ പങ്കാളിയായ രാഹുല്‍ പ്രക്ഷോഭം അവസാനിക്കുന്നതുവരെ സജീവമായി പങ്കുകൊണ്ടു. ഇതിനിടയില്‍ രാഹുല്‍ ഗാന്ധി എന്‍.സി.പി നേതാവ് സുപ്രിയ സൂളിനോടും തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയിയോടും സംസാരിക്കുന്നത് കാണാമായിരുന്നു.

രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ തിളങ്ങി


SUMMARY: New Delhi: Congress Vice President Rahul Gandhi, often accused of not taking interest in Parliamentary proceedings on Monday actively took part in the party's protests in Lok Sabha against price rise.

Keywords: Rahul Gandhi, Indian National Congress, price rise, Lok Sabha, UPA, Narendra Modi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia