രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ ഭയം; വര്‍ക്കിംഗ് പ്രസിഡന്റ് പദവി നല്‍കാന്‍ നീക്കം
Jan 15, 2014, 23:56 IST
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പിക്കാന്‍ സാധിക്കാത്ത പരിതസ്ഥിതിയില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഭയം. പാര്‍ട്ടിക്ക് പരാജയം നേരിട്ടാല്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിയുടെ ചുമലിലാകുമെന്നതും നേതൃത്വത്തെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് റിപോര്‍ട്ട്. പതിവുപോലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടി തീരുമാനം. ജനുവരി 17ന് നടക്കുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന സൂചന.
എഐസിസി സമ്മേളനം വെള്ളിയാഴ്ച ചേരാനിരിക്കെ മറ്റുവഴികള്‍ തേടാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. ഇലക്ഷന്‍ പ്രചരണത്തിന്റെ പൂര്‍ണ ചുമതല നല്‍കുകയോ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിക്കുകയോ ചെയ്യനാണ് നേതൃത്വത്തിന്റെ നീക്കം. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്നാണ് രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനോട് വിയോജിക്കുന്നവരുടെ നിലപാട്. നേരത്തേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് അഭിപ്രായപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി മീറ്റിംഗിന് മുന്‍പ് നടന്ന കോര്‍ ഗ്രൂപ്പ് കമ്മിറ്റിയില്‍ രാഹുല്‍ പങ്കെടുത്തു. പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും രാഹുലിനുണ്ടെന്നു മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടത് മീറ്റിംഗില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രി വി.നാരായണ സ്വാമി ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ രാഹുലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
SUMMARY: New Delhi: After all the talk, Congress vice president Rahul Gandhi may not be named the party's prime ministerial candidate on January 17 (Friday), at the plenary session of the All India Congress Committee (AICC) here.
Keywords: Rahul Gandhi, Congress, PM candidate, January 17, AICC, Narendra Modi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.