മുസാഫര്‍നഗര്‍ കലാപബാധിതര്‍ വീടുകളിലേയ്ക്ക് മടങ്ങണം: രാഹുല്‍ ഗാന്ധി

 


മുസാഫര്‍നഗര്‍: മുസാഫര്‍നഗറിലെ അഭയാര്‍ത്ഥിക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങള്‍ അവരുടെ ഗ്രാമങ്ങളിലെയ്ക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഞായറാഴ്ച മുസാഫര്‍നഗറിലെ ക്യാമ്പിലെത്തി കലാപബാധിതരുമായി സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി ഈ ആവശ്യമുന്നയിച്ചത്.

അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ അവരുടെ വീടുകളിലേയ്ക്ക് മടങ്ങരുതെന്ന് ആഗ്രഹിച്ചവരാണ് കലാപമുണ്ടാക്കിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസാഫര്‍നഗര്‍ കലാപബാധിതര്‍ വീടുകളിലേയ്ക്ക് മടങ്ങണം: രാഹുല്‍ ഗാന്ധിഷാംലി ജില്ലയിലെ അഭയാര്‍ത്ഥിക്യാമ്പുകളില്‍ കഴിയുന്നവരാണ് ഇപ്പോഴും കുടുംബങ്ങളിലേയ്ക്ക് മടങ്ങാന്‍ തയ്യാറാകാത്തത്. സെപ്റ്റംബറിലുണ്ടായ കലാപത്തില്‍ 65 പേരാണ് മുസാഫര്‍നഗറില്‍ കൊല്ലപ്പെട്ടത്.

85 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കലാപത്തെതുടര്‍ന്ന് ആയിരക്കണക്കിനാളുകളാണ് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം തേടിയത്.

SUMMARY: Muzaffarnagar: Congress Vice President Rahul Gandhi visited the victims of Muzaffarnagar riots on Sunday and urged them to return to their villages.
Keywords: Rahul Gandhi, Congress, Indian National Congress, Muzzafarnagar riot, Muzzafarnar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia