വ്യാപം കുംഭകോണത്തിലും ലളിത് മോഡി വിവാദത്തിലും മൗനംപാലിക്കുന്ന മോഡി ജനങ്ങളെ ചതിക്കുകയാണെന്ന് രാഹുല്‍ഗാന്ധി
Jul 23, 2015, 14:53 IST
ഡെല്‍ഹി: (www.kvartha.com 23.07.2015) വ്യാപം കുംഭകോണത്തിലും ലളിത് മോഡി വിവാദത്തിലും മൗനംപാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ വോട്ടുനല്‍കി വിജയിപ്പിച്ച ജനങ്ങളെ ചതിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മോഡിക്കെതിരെ കടുത്ത വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസമായ വ്യാഴാഴ്ച പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
''ഈ രാജ്യത്തെ ജനങ്ങള്‍ സുഷമാ സ്വരാജിനല്ല അവരുടെ വോട്ട് കൊടുത്തത്. മറിച്ച് പ്രധാനമന്ത്രി
നരേന്ദ്ര മോഡിയെ വിശ്വസിക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍ വോട്ട് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം എല്ലാ വിഷയങ്ങളിലും നിശബ്ദത പാലിച്ച് ജനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്.
മോഡിയുടെ കാര്യത്തില്‍ ജനങ്ങള്‍ ചതിക്കപ്പെട്ടു എന്ന് തോന്നുന്നു. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ നാല്‍പ്പതിലധികം പേരാണ് മരണമടഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി ഇതേപ്പറ്റി ഒരു വാക്ക് പോലും ഉരിയാടിയിട്ടില്ല. അദ്ദേഹം തന്റെ നിശബ്ദത അവസാനിപ്പിക്കണമെന്നും രാഹുല്‍ പറഞ്ഞു.
മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ സഹായിച്ച സുഷമാ സ്വരാജ് നടത്തിയത് ക്രിമിനല്‍ നടുപടിയാണെന്നാരോപിച്ച രാഹുല്‍ വിദേശകാര്യ മന്ത്രി സ്ഥാനത്ത് നിന്നും സുഷമ രാജി വച്ചാല്‍ മാത്രമേ ഇത് സംബന്ധിച്ച ചര്‍ച്ച നടക്കൂ എന്നും വ്യക്തമാക്കി.

Also Read:
പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു; അഡീഷണല്‍ എസ്.ഐയ്ക്കും പോലീസ് കോണ്‍സ്റ്റബിളിനും പരിക്ക്
Keywords: Rahul Gandhi steps up attack against Modi sarkar, New Delhi, Prime Minister, Criticism, Parliament, Conference, Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.