Rahul Gandhi | 'വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍ വിജയം ഉറപ്പ്'; രാഹുല്‍ ഗാന്ധി അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ തന്നെ പൊരുതുമെന്നും അജയ് റായ്
Aug 18, 2023, 17:25 IST
ലക്നൗ: (www.kvartha.com) വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. അജയ് റായ് പറഞ്ഞത് യാഥാര്‍ഥ്യമായാല്‍ അമേഠിയില്‍ രാഹുല്‍-സ്മൃതി ഇറാനി പോരാട്ടത്തിനു കളമൊരുങ്ങും. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ അമേഠിയിലും വയനാട്ടിലുമായി രാഹുല്‍ മത്സരിച്ചെങ്കിലും സ്മൃതി ഇറാനിക്ക് മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു. നിലവില്‍ വയനാട്ടില്‍ നിന്നുള്ള എംപിയാണ് രാഹുല്‍.
പ്രിയങ്ക ഗാന്ധിക്ക് ഉത്തര്‍പ്രദേശിലെ ഏതു മണ്ഡലത്തില്‍ നിന്നും മത്സരിക്കാമെന്നും അജയ് റായ് വ്യക്തമാക്കി. വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചാല്‍, അവരുടെ വിജയം ഉറപ്പാക്കാനായി പാര്‍ടി പ്രവര്‍ത്തകര്‍ തീവ്രശ്രമം നടത്തുമെന്നും പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ ഏതു മണ്ഡലത്തില്‍നിന്ന് മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
കിലോയ്ക്ക് 13 രൂപ നിരക്കില്‍ പഞ്ചസാര ലഭ്യമാക്കുമെന്ന വാഗ്ദാനത്തെക്കുറിച്ച് സ്മൃതി ഇറാനി വിശദീകരിക്കണമെന്നും അജയ് റായ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് സ്മൃതി ഇറാനി പൊതുജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് എഐസിസി പ്രതികരിച്ചു. യുപിയിലെ പാര്‍ടി അധ്യക്ഷന്‍ അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി.
മുന്‍ എംഎല്‍എ ആയ അജയ് റായിയെ കഴിഞ്ഞ ദിവസമാണ് യുപി കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിച്ച് അദ്ദേഹം പരാജയപ്പെടുകയായിരുന്നു. ഈ രണ്ടു തിരഞ്ഞെടുപ്പുകളിലും റായ് മൂന്നാം സ്ഥാനത്തായിരുന്നു.
മുന്‍പ് ബിജെപിയില്‍ ആയിരുന്ന റായ് മൂന്നു തവണ താമര ചിഹ്നത്തില്‍ മത്സരിച്ചാണ് എംഎല്‍എ ആയത്. തുടര്‍ന്ന് എസ് പിയിലേക്കു ചുവടുമാറി, അതുകഴിഞ്ഞാണ് കോണ്‍ഗ്രസില്‍ എത്തിയത്. എംപി സ്ഥാനത്തുനിന്ന് അയോഗ്യനായതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞപ്പോള്‍ രാഹുലിന് വാരാണസിയിലെ തന്റെ വീട് സമര്‍പ്പിക്കുന്നതായി റായ് പറഞ്ഞത് വലിയ ചര്‍ചയായിരുന്നു.

Keywords: Rahul Gandhi to contest from Amethi in 2024, claims UP Congress chief, UP, News, Politics, Rahul Gandhi, Loksabha Election, Amethi, Congress Chief, Priyanka Gandhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.