Rahul Gandhi | കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധി വോട് ചെയ്യുമോ? പാർടിയുടെ പ്രതികരണം ഇങ്ങനെ

 


ന്യൂഡെൽഹി: (www.kvartha.com) കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും ഏറ്റുമുട്ടും. അതേസമയം തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വോട് ചെയ്തേക്കില്ലെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു, എന്നാൽ പാർടി ഞായറാഴ്ച ഇക്കാര്യത്തിൽ വ്യക്തത വരുത്തി. രാഹുൽ ഗാന്ധി കർണാടകയിലെ ബല്ലാരിയിലെ ഭാരത് ജോഡോ യാത്രാ ക്യാംപ് സൈറ്റിൽ വോട് ചെയ്യുമെന്ന് കോൺഗ്രസ് ജനറൽ സെക്രടറി ഇൻചാർജ് ജയറാം രമേശ് പറഞ്ഞു.
  
Rahul Gandhi | കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധി വോട് ചെയ്യുമോ? പാർടിയുടെ പ്രതികരണം ഇങ്ങനെ

'കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തിങ്കളാഴ്ച എവിടെ വോട് ചെയ്യുമെന്ന കാര്യത്തിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഊഹാപോഹങ്ങൾ പാടില്ല. പിസിസി പ്രതിനിധികളായ 40 ഓളം ഭാരത് യാത്രികർക്കൊപ്പം ബല്ലാരിയിലെ സംഗനകല്ലുവിലുള്ള ഭാരത് ജോഡോ യാത്രാ ക്യാംപ് സൈറ്റിൽ അദ്ദേഹം വോട് ചെയ്യും', ജയറാം രമേശ് ട്വീറ്റ് ചെയ്തു.

അതേസമയം, സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവർ പാർടി ആസ്ഥാനത്ത് വോട് രേഖപ്പെടുത്തും. ഒക്ടോബർ 17ന് നടക്കുന്ന തെരഞ്ഞെടുപ്പിനായി എല്ലാ സംസ്ഥാനങ്ങളിലും ബൂതുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് പാർടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അറിയിച്ചു.


വോടെടുപ്പ് ഇങ്ങനെ

വോടെടുപ്പ് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ നടക്കും. രഹസ്യ ബാലറ്റിലൂടെയാകും വോടെടുപ്പ്.
തുടർന്ന് ബാലെറ്റ് പെട്ടികളെല്ലാം ഡെൽഹിയിലെ പാർടി ആസ്ഥാനത്ത് എത്തിക്കും. എഐസിസിയിലും ഒരു ബൂത് ഉണ്ടായിരിക്കും. 9308 വോടർമാരാണ് 68 ബൂതുകളിലായി വോട് രേഖപ്പെടുത്തുക. സ്ഥാനാർഥികളായ ശശി തരൂർ കേരളത്തിലും മല്ലികാർജുൻ ഖർഗെ കർണാടകയിലും വോട് രേഖപ്പെടുത്തും. ഒക്‌ടോബർ 19 ന് വോടെണ്ണൽ നടക്കും. വോടെണ്ണൽ പൂർത്തിയായാലുടൻ ഫലം പ്രഖ്യാപിക്കും.


Keywords:  New Delhi, India, News, Top-Headlines, Rahul Gandhi, President, President Election, Congress, Politics, National, Vote, Rahul Gandhi To Vote In Congress President Election Tomorrow? Party Responds.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia