Rahul Gandhi | 19 വര്‍ഷം സ്വന്തം വീടുപോലെ കരുതി; അയോഗ്യതയെ തുടര്‍ന്ന് 12 തുഗ്ലക് ലൈന്‍ വസതി ഒഴിഞ്ഞ് രാഹുല്‍ഗാന്ധി; സത്യം പറഞ്ഞതിന്റെ വിലയാണ് താന്‍ നല്‍കുന്നതെന്നും പ്രതികരണം

 


ന്യൂഡെല്‍ഹി: (www.kvartha.com) 19 വര്‍ഷം സ്വന്തം വീടുപോലെ കരുതിയ ഡെല്‍ഹിയിലെ 12 തുഗ്ലക് ലൈന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞ് രാഹുല്‍ഗാന്ധി. ഇന്‍ഡ്യയിലെ ജനങ്ങളാണ് കഴിഞ്ഞ 19 വര്‍ഷമായി തനിക്ക് ഈ വീട് നല്‍കിയതെന്നും അതിന് അവരോട് നന്ദി പറയുകയാണെന്നും വീടൊഴിഞ്ഞശേഷം രാഹുല്‍ പ്രതികരിച്ചു. സത്യം പറഞ്ഞതിന്റെ വിലയാണ് താന്‍ നല്‍കുന്നതെന്നും അതിന്റെ വില നല്‍കാന്‍ താന്‍ തയാറാണെന്നും രാഹുല്‍ പറഞ്ഞു.

തന്റെ സഹോദരന്‍ പറഞ്ഞതെല്ലാം സത്യമാണെന്നും സര്‍കാറിനെ കുറിച്ച് സത്യം പറഞ്ഞതിനാലാണ് ഇപ്പോള്‍ ബുദ്ധിമുട്ടുന്നതെന്നും പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. ഈ വീട് അവര്‍ ആര്‍ക്ക് വേണമെങ്കിലും നല്‍കട്ടെ. രാഷ്ട്രീയലക്ഷ്യം വെച്ചാണ് മോദിയും അമിത് ഷായും രാഹുലിനെ വേട്ടയാടുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ അംഗത്വം റദ്ദാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈന്‍ ഒഴിഞ്ഞത്. അമ്മയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലേക്കാണ് രാഹുല്‍ മാറുന്നത്. ഔദ്യോഗിക വസതി ഒഴിയാന്‍ ലോക്സഭ സെക്രടേറിയറ്റ് നല്‍കിയിരിക്കുന്ന സമയം ശനിയാഴ്ച അവസാനിക്കാന്‍ ഇരിക്കെയാണ് 2004 മുതല്‍ താമസിച്ചു വന്ന വസതി അദ്ദേഹം ഒഴിഞ്ഞത്.

Rahul Gandhi | 19 വര്‍ഷം സ്വന്തം വീടുപോലെ കരുതി; അയോഗ്യതയെ തുടര്‍ന്ന് 12 തുഗ്ലക് ലൈന്‍ വസതി ഒഴിഞ്ഞ് രാഹുല്‍ഗാന്ധി; സത്യം പറഞ്ഞതിന്റെ വിലയാണ് താന്‍ നല്‍കുന്നതെന്നും പ്രതികരണം

Keywords: Rahul Gandhi vacates govt-allotted bungalow, says 'paying the price for speaking truth', New Delhi, News, Politics, Rahul Gandhi, Trending, Controversy, Priyanka Gandhi, Congress, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia