Rahul Gandhi | മോദി' പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഉന്നയിക്കും
Jul 17, 2023, 22:22 IST
ന്യൂഡെല്‍ഹി: (www.kvartha.com) 'മോദി' പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഉന്നയിക്കും. ഹര്‍ജി പരിഗണിക്കുന്നത് സംബന്ധിച്ച് ഇതിനുശേഷമായിരിക്കും തീരുമാനിക്കുക.
വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത് ഹൈകോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനെതിരെ അപകീര്‍ത്തി കേസിലെ പരാതിക്കാരനായ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദി നേരത്തെ സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കിയിട്ടുണ്ട്. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ രാഹുലിന്റെ അയോഗ്യത നീങ്ങി ലോക് സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടൂ. അല്ലെങ്കില്‍ വയനാടില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും.
അതേസമയം, ശിക്ഷ നടപ്പാക്കുന്നത് നേരത്തേ സെഷന്‍സ് കോടതി സ്റ്റേ ചെയ്തതിനാല്‍ രാഹുലിനു തല്‍കാലം തടവുശിക്ഷ അനുഭവിക്കേണ്ടി വരില്ല. മജിസ്‌ട്രേറ്റ് കോടതി വിധി അപ്പാടെ തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള പ്രധാന അപീല്‍ ഇപ്പോഴും സെഷന്‍ കോടതിയുടെ പരിഗണനയിലാണ്.
2019 ല്‍ ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ണാടക കോലാറിലെ പ്രസംഗത്തിനിടെ, മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടെന്ന പരാമര്‍ശം അപകീര്‍ത്തിയുണ്ടാക്കിയെന്ന് കാട്ടിയാണ് പൂര്‍ണേശ് മോദി കോടതിയെ സമീപിച്ചത്. കേസില്‍ കഴിഞ്ഞ മാര്‍ചിലാണ് രാഹുലിന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്.
വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത് ഹൈകോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനെതിരെ അപകീര്‍ത്തി കേസിലെ പരാതിക്കാരനായ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദി നേരത്തെ സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കിയിട്ടുണ്ട്. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ രാഹുലിന്റെ അയോഗ്യത നീങ്ങി ലോക് സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടൂ. അല്ലെങ്കില്‍ വയനാടില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും.
2019 ല്‍ ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ണാടക കോലാറിലെ പ്രസംഗത്തിനിടെ, മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടെന്ന പരാമര്‍ശം അപകീര്‍ത്തിയുണ്ടാക്കിയെന്ന് കാട്ടിയാണ് പൂര്‍ണേശ് മോദി കോടതിയെ സമീപിച്ചത്. കേസില്‍ കഴിഞ്ഞ മാര്‍ചിലാണ് രാഹുലിന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്.
Keywords: Rahul Gandhi's plea to be mentioned in Supreme Court on Tuesday, New Delhi, News, Politics, Congress Leader, Rahul Gandhi, Supreme Court, Petition, Lawyer, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.