കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണം: ദിഗ് വിജയ് സിംഗ്

 


ന്യൂഡല്‍ഹി: (www.kvartha.com 01.11.2014) പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയില്‍ നിന്നും പാര്‍ട്ടി ചുമതലകള്‍ രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. നേതൃത്വത്തിലുണ്ടാകുന്ന മാറ്റം സംഘടനയെ പുനരുജ്ജീവിപ്പിക്കുമെന്നും സിംഗ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിംഗ് ഇക്കാര്യം പറഞ്ഞത്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണം. ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കും സിംഗ് കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി നിലവിലെ അവസ്ഥയില്‍ നേതൃത്വം ഏറ്റെടുക്കുന്നത് ഗുണകരമാകില്ലെന്ന നിഗമനത്തോട് സിംഗ് വിയോജിപ്പ് പ്രകടിപ്പിച്ചു.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണം: ദിഗ് വിജയ് സിംഗ്വീഴ്ചകള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. സിപിഎമ്മിന്റേയും ലാലുവിന്റെ ആര്‍.ജെ.ഡിയുടേയും വീഴ്ചകളെക്കുറിച്ച് എന്തുകൊണ്ടാണ് സംസാരിക്കാത്തത്. പാര്‍ട്ടിയുടെ വീഴ്ചകളും നേതൃത്വവും തമ്മില്‍ യാതൊരു ബന്ധവുമില്ല സിംഗ് പറഞ്ഞു.

SUMMARY: New Delhi: Senior Congress leader Digvijaya Singh has called for a leadership change in the party, saying it is high time for Rahul Gandhi to take over the reins from his mother and party president Sonia Grand.

Keywords: Digvijaya Singh, Congress, Rahul Gandhi, Sonia Gandhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia