തന്നെ പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന നേതാക്കള്‍ക്ക് രാഹുലിന്റെ ശകാരം

 


മുംബൈ: തന്നെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കണമെന്ന് വാദിക്കുന്ന നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ശകാരം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാരാണെന്നതല്ല പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രശ്‌നമെന്നും സംഘടനാപരമായ പ്രശ്‌നങ്ങളാണ് ആദ്യം പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഇത്തരം കാര്യങ്ങള്‍ കേള്‍ക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും രാഹുല്‍ തുറന്നടിച്ചു.

തന്നെ പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന നേതാക്കള്‍ക്ക് രാഹുലിന്റെ ശകാരംഭരണകാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ നിലവില്‍ പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിംഗ് ഉണ്ടെന്നും രാഹുല്‍ പറഞ്ഞു. മുംബൈയില്‍ പിസിസി അധ്യക്ഷന്‍മാരും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുമായും നടത്തിയ രണ്ടു ദിവസം നീണ്ട ആശയവിനിമയ പരിപാടിക്കൊടുവിലായിരുന്നു രാഹുല്‍ ഇക്കാര്യം വ്യക്തമാക്കി­യത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണയാണ് പാര്‍ട്ടി വൈസ് പ്രസിഡന്റായ രാഹുലിനെ എത്രയും വേഗം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്.

SUMMERY: New Delhi: Rahul Gandhi on Saturday snubbed Uttarakhand Chief Minister Vijay Bahuguna after he demanded that the Congress Vice President be soon declared the Prime Ministerial candidate of the party.

Keywords: National news, New Delhi, Rahul Gandhi, Saturday, Snubbed, Uttarakhand, Chief Minister, Vijay Bahuguna, Demanded, Congress Vice President, Declared, Prime Ministerial
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia