ന്യൂഡല്‍ഹി: നിരക്കു വര്‍ധന സംബന്ധിച്ച ആശങ്കകള്‍ക്കിടെ റെയില്‍ ബജറ്റ് കേന്ദ്ര റെയില്‍വെ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇടക്കിടെയുണ്ടാകുന്ന ഡീസല്‍വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രാ നിരക്കുംചരക്കുകൂലിയും വര്‍ധിപ്പിക്കാതെ ഇനി മുന്നോട്ട് പോകാനാവില്ലെന്നാണ് റെയില്‍വെ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബജറ്റ് ജനപ്രിയമാക്കാനായിരിക്കും ശ്രമം.
ഇന്ധന സര്‍ചാര്‍ജ് ഏര്‍പെടുത്തി യാത്രാ നിരക്ക് വര്‍ധന ഒഴിവാക്കിയേക്കും. അതേസമയം എന്തുകിട്ടിയാലും മതിയെന്നാണ് കേരളത്തിന്റെ റെയില്‍വെ ചുമതലയുള്ള മന്ത്രി ആര്യാടന് മുഹമ്മദ് കഴിഞ്ഞദിവസം പ്രസ്താവിച്ചത്. പാത ഇരട്ടിപ്പിക്കാനും വൈദ്യതീകരണവും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എസി ഡബിള്‍ ഡെക്കറുകള്‍ ഉള്‍പെടെ നൂറോളം പുതിയ ട്രെയിനുകള്‍, അപകട മേഖലകളില്‍ സഹായമെത്തിക്കാന്‍ 160 കിലോമീറ്റര്‍ വേഗമുള്ള രണ്ടു ട്രെയിനുകള്‍, രാജസ്ഥാനില്‍ 1000 കോടി രൂപ മുടക്കി മെമു കോച്ച് ഫാക്ടറി, തൊഴിലുറപ്പ് പദ്ധതി റെയില്‍വേയില്‍ ഉള്‍പെടുത്തല്‍, 200 പുതിയ കോച്ചുകളുടെയും 670 എന്‍ജിനുകളുടെയും നിര്‍മാണം, 20 എല്‍എന്‍ജി എന്‍ജിനുകളുടെ നിര്‍മാണം, അധികശേഷിയുള്ള 70 ചരക്കുവണ്ടികള്‍ എന്നിവയാണ് റെയില്‍വെ ബജറ്റില്‍ പ്രതീക്ഷിക്കാവുന്ന പ്രഖ്യാപനങ്ങള്‍.
ഭക്ഷണ നിര്‍മാണ - വിതരണ സംവിധാനം, ശുചിത്വം, അന്ധര്‍ക്കു വേണ്ടി കോച്ചുകളില്‍ ബ്രെയ്‌ലി സ്റ്റിക്കര്‍, സ്‌റ്റേഷനുകളുടെ ആധുനികീകരണം എന്നിവയിലൂടെ ബജറ്റ് കൂടുതല്ജനപ്രിയാമാക്കാനായിരിക്കും റെയില്‍വെയുടെ ശ്രമം. ഒരുമാസം മുമ്പാണ് റെയില്‍വെ യാത്രാകൂലിയടക്കം വര്‍ധിപ്പിച്ചത്. നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത് 16 വര്‍ഷത്തിന് ശേഷം റെയില്‍വെ മന്ത്രാലയം ഏറ്റെടുത്ത കോണ്‍ഗ്രസിന് തിരിച്ചടിയാകും.
Keywords : Indian Railway, Budget, National, New Delhi, Fare Hike, Diesel Price Hike, Train, Kvartha, Malayalam News, Malayalam Vartha, Kerala News, National News, International News, Sports News, Stock News, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.