ലോക് ഡൗണ്‍; മെയ് മൂന്ന് വരെ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ

 


ന്യൂഡെല്‍ഹി: (www.kvartha.com 14.04.2020) ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ രാജ്യത്ത് മെയ് മൂന്ന് വരെ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ. ഏപ്രില്‍ 14ന് അര്‍ധരാത്രി വരെയാണ് ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചത്. ഇതാണ് ഇപ്പോള്‍ മെയ് മൂന്ന് വരെ നീട്ടിയത്. ലോക് ഡൗണിന്റെ കാലാവധി ചൊവ്വാഴ്ച അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ലോക് ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചത്.

കൊവിഡിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇപ്പോഴുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏപ്രില്‍ 20 വരെ തുടരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതിന് ശേഷം ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സ്ഥിതിഗതികളില്‍ മാറ്റം ഉണ്ടായാല്‍ ആ ഇളവുകള്‍ പിന്‍വലിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇളവുകള്‍ നിബന്ധനകള്‍ക്ക് വിധേയമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോക് ഡൗണ്‍; മെയ് മൂന്ന് വരെ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ

Keywords:  New Delhi, News, National, Train, Lockdown, Prime Minister, Narendra Modi, Indian Railway, Railways extends suspension of passenger services till May 3
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia