Accidental Death | ഹൈദരാബാദിലുണ്ടായ കനത്തമഴയില്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ മതില്‍ തകര്‍ന്നുവീണ് 7പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ 4 വയസ്സുള്ള കുട്ടിയും

 


ഹൈദരാബാദ്: (KVARTHA) സംസ്ഥാനത്ത് ചൊവ്വാഴ്ചയുണ്ടായ കനത്തമഴയില്‍, നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ മതില്‍ തകര്‍ന്നുവീണ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാലുവയസ്സുള്ള ഒരു കുട്ടിയും ഉള്‍പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ദുരന്തം സംഭവിച്ചത്.

തെലങ്കാനയിലെ മെഡ് ചാല്‍ മല്‍കജ് ഗിരി ജില്ലയിലെ ബാച്ചുപ്പള്ളിയിലാണ് സംഭവം നടന്നത്. ഒഡീഷ, ഛത്തീസ് ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണ് മരിച്ചതെന്ന് ബാച്ചുപള്ളി പൊലീസ് അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Accidental Death | ഹൈദരാബാദിലുണ്ടായ കനത്തമഴയില്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ മതില്‍ തകര്‍ന്നുവീണ് 7പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ 4 വയസ്സുള്ള കുട്ടിയും

അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ഉണ്ടായത്. മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടാകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.

നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് പരിഹരിക്കുന്നതിനും വീണ മരങ്ങളും മറ്റും നീക്കം ചെയ്യുന്നതിനും ഡി ആര്‍ എഫ് (ഡിസാസ്റ്റര്‍ റിലീഫ് ഫോഴ്സ്) ടീമുകളെ വിന്യസിച്ചതായി ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപല്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

Keywords: Rain Havoc: 7 Died In After Wall Collapses In Hyderabad, Hyderabad, News, Heavy Rain, Accidental Death, Wall Collapsed, Child, DRF, Police, Dead Body,  (National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia