Flood | പഞ്ചാബിലും ഹിമാചലിലും മഴക്കെടുതി; നൂറുകണക്കിന് ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി
Aug 16, 2023, 14:29 IST
ഹിമാചല്‍ പ്രദേശ്: (www.kvartha.com) കനത്ത മഴയെത്തുടര്‍ന്ന് പഞ്ചാബിലേയും ഹിമാചലിലേയും നൂറുകണക്കിന് ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ജലസംഭരണികളിലെ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഭക്ര, പോംഗ് അണക്കെട്ടുകളുടെ ഗേറ്റുകള്‍ ബുധനാഴ്ച (16.08.2023) തുറന്നതോടെയാണ് കനത്ത മഴവെള്ള പാച്ചിലും വെള്ളപ്പൊക്കവും രൂപപെട്ടതെന്നാണ് റിപോര്‍ടുകള്‍.
ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാപ്രവര്‍ത്തനവും ആളുകളെ ഒഴിപ്പിക്കലും നിലവില്‍ നടന്നുവരികയാണ്. മഴയുടെ തീവ്രത കുറഞ്ഞതോടെ ചൊവ്വാഴ്ചയെ അപേക്ഷിച്ച് റിസര്‍വോയറുകളിലെ നീരൊഴുക്കില്‍ ഗണ്യമായ കുറവുണ്ടായതായി അധികൃതര്‍ പറഞ്ഞു.
പഞ്ചാബ്, ഹരിയാന, രാജസ്താന്‍ സംസ്ഥാനങ്ങളിലെ ജലസേചന ആവശ്യങ്ങള്‍ നിറവേറ്റുന്ന രണ്ട് അണക്കെട്ടുകളുടെ ഫ്‌ളഡ് ഗേറ്റുകളാണ് തുറന്നുവിട്ടത്. ഫ്ളഡ് ഗേറ്റുകള്‍ തുറന്നതോടെ, പ്രധാനമായും പഞ്ചാബിലെ റോപര്‍, ആനന്ദ്പൂര്‍ സാഹിബ്, ഹോഷിയാര്‍പൂര്‍ ജില്ലകളിലും ഹിമാചലിലെ കാന്‍ഗ്ര ജില്ലയിലുമാണ് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുണ്ടായത്.
ഹിമാചലില്‍ ബുധനാഴ്ച വരെ 800-ലധികം ആളുകളെ പോങ് ഡാമിന് സമീപമുള്ള കാന്‍ഗ്രയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പിച്ചതായി ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു പറഞ്ഞു. പഞ്ചാബിലെ ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം ഒരു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് റിപോര്‍ട് ചെയ്യപ്പെടുന്നത്. ഇത് ഗ്രാമങ്ങളിലെ കര്‍ഷകരെ സാരമായി ബാധിച്ചതായാണ് വിവരം.
Keywords: Rains in Punjab and Himachal; Hundreds of villages were submerged, Rain, Flood, Panjab, Himachal Pradesh, State, District, Team, Report, National, Wednesday, Dam, Gate, Chief Minister, Months, Farmer, News, Malayalam, Weather-News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.