Madras HC | 'ഫാഷിസ്റ്റ് ബിജെപി ഡൗണ്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നത് കുറ്റകരമല്ല; മദ്രാസ് ഹൈകോടതി
Aug 25, 2023, 16:49 IST
ചെന്നൈ: (www.kvartha.com) 'ഫാഷിസ്റ്റ് ബിജെപി ഡൗണ്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നത് കുറ്റകരമല്ലെന്ന് വിധിച്ച് മദ്രാസ് ഹൈകോടതി. തമിഴ്നാട് മുന്‍ ബിജെപി അധ്യക്ഷയും നിലവില്‍ തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലഫ്. ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്റെ സാന്നിധ്യത്തില്‍ വിമാനത്തില്‍ വച്ച് ബിജെപി സര്‍കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ ലോയിസ് സോഫിയയ്ക്കെതിരെ രെജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് മദ്രാസ് ഹൈകോടതിയുടെ നിരീക്ഷണം.
'ഫാഷിസ്റ്റ് ബിജെപി' എന്ന മുദ്രാവാക്യം മാത്രമാണ് സോഫിയ ഉയര്‍ത്തിയതെന്നും ആ വാക്കുകള്‍ കുറ്റകരമല്ലെന്നും നിസ്സാര സ്വഭാവമുള്ളതാണെന്നുമാണ് മധുര ബെഞ്ചിലെ ജസ്റ്റിസ് പി ധനബാല്‍ വിധിച്ചത്. സംഭവത്തില്‍ ഐപിസി സെക്ഷന്‍ 290 പ്രകാരം കുറ്റം ചുമത്താന്‍ മാത്രം ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി.
സപ്രെഷന്‍ ഓഫ് അണ്‍ലോഫുള്‍ ആക്ട്‌സ് എഗെന്‍സ്റ്റ് സേഫ്റ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആക്ട് 1982 പ്രകാരം കേസെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ വാദിച്ചപ്പോള്‍, സോഫിയ അക്രമം നടത്തിയിട്ടില്ലാത്തതിനാല്‍ പ്രസ്തുത നിയമം ചുമത്താനാകില്ലെന്നും വെറും വാക്ക് ഉച്ചരിക്കുന്നത് വിമാനത്തിന്റെ സുരക്ഷയെ ബാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Keywords: Raising 'Fascist BJP' Slogan No Offence: Madras High Court, Chennai, News, 'Fascist BJP', Slogan, Madras High Court, Police, Protection, Governor, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.