38.5 കോടി രൂപയുടെ 5 ഫ്‌ലാറ്റുകള്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ പേരിലേക്ക് എഴുതി ഭര്‍ത്താവ് രാജ് കുന്ദ്ര
Feb 4, 2022, 15:34 IST
മുംബൈ: (www.kvartha.com 04.02.2022) കോടികള്‍ വിലവരുന്ന ഫ്‌ലാറ്റുകള്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ പേരിലേക്ക് എഴുതി ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര. 38.5 കോടി രൂപയുടെ ആസ്തികളാണ് ശില്‍പ ഷെട്ടിക്ക് സ്വന്തമായത്. ജുഹുവിലെ ഓഷ്യന്‍ വ്യൂ എന്ന കെട്ടിടത്തിലെ അഞ്ച് ഫ്‌ലാറ്റുകളും ബേസ്‌മെന്റും ശില്‍പയുടെ പേരിലേക്ക് മാറ്റിയതായി ഒരു വെബ്‌സൈറ്റ് പുറത്തുവിട്ട രേഖയില്‍ പറയുന്നു.
രാജ് കുന്ദ്രയും ശില്‍പയും അവരുടെ വീടിന്റെ വിലാസമായി ഈ ഫ്‌ലാറ്റാണ് കാണിച്ചിരിക്കുന്നത്. ജനുവരി 24 ന് നടന്ന രെജിസ്‌ട്രേഷന് 1.92 കോടി രൂപ സ്റ്റാബ് ഡ്യൂടി അടച്ചതായും പറയുന്നു. 5996 സ്‌ക്വയര്‍ ഫീറ്റിലുള്ളതാണ് പ്രോപര്‍ടി.
മുംബൈയിലെ നീല ചിത്ര നിര്‍മാണ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. രാജ് കുന്ദ്രയെ കേസില്‍ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. പിന്നീട് ആഴ്ചകള്‍ക്ക് ശേഷം ജാമ്യം ലഭിക്കുകയായിരുന്നു. സംഭവത്തിന് ആറുമാസത്തിന് ശേഷമാണ് സ്വത്ത് കൈമാറ്റം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.