Died | വ്യോമസേനയുടെ യുദ്ധവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീണു; 2 സ്ത്രീകള്‍ മരിച്ചു

 


ജയ്പൂര്‍: (www.kvartha.com) വ്യോമസേനയുടെ യുദ്ധവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീണ് രണ്ട്  സ്ത്രീകള്‍ മരിച്ചതായി റിപോര്‍ട്. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനമാണ് തകര്‍ന്നത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അപകടം. 

സൂറത്ഗഢില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. നിസാര പരിക്കുകളോടെ പൈലറ്റ് രക്ഷപ്പെട്ടു. പാരച്യൂട് ഉപയോഗിച്ച് വിമാനത്തില്‍നിന്ന് ചാടിയാണ് പൈലറ്റ് രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷാദൗത്യത്തിനായി സേനാ ഹെലികോപ്റ്റര്‍ അപകട സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന വ്യക്തമാക്കി.

Died | വ്യോമസേനയുടെ യുദ്ധവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീണു; 2 സ്ത്രീകള്‍ മരിച്ചു

Keywords: Rajasthan, News, National, Women, Aircraft, Crash, Injured, Accident, Rajasthan: 2 women killed as MiG-21 fighter aircraft crashes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia