ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന മൗലികാവകാശങ്ങളുടെ ലംഘനം; പൗരത്വനിയമഭേദഗതിക്കെതിരേ രാജസ്ഥാനും സുപ്രീംകോടതിയില്‍
Mar 17, 2020, 09:35 IST
ന്യൂഡെല്‍ഹി: (www.kvartha.com 17.03.2020) രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയെ ചൂഷണം ചെയ്യുന്ന പൗരത്വനിയമഭേദഗതിയെ ചോദ്യംചെയ്ത് രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടകമായ മതേതരത്വ തത്ത്വങ്ങളുടെയും സമത്വം, ജീവിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങളുടെയും ലംഘനമാണ് നിയമമെന്നു പറഞ്ഞാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സുപ്രീംകോടതിയിലെത്തിയത്.
പൗരത്വനിയമഭേദഗതി ഭരണഘടനയുടെ 14, 21 വകുപ്പുകളുടെ ലംഘനമാണെന്നും നിയമത്തില്‍ വരുത്തിയ ഭേദഗതി 13-ാം വകുപ്പ് പ്രകാരം റദ്ദാക്കണമെന്നും വാദത്തില്‍ പറയുന്നു. ജനുവരിയില്‍ കേരളവും നിയമഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Keywords: News, National, India, New Delhi, Supreme Court of India, Constitution, Citizenship, Right to Live, Equality, Rajasthan Against the Civil Rights Amendment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.