CM Ashok Gehlot | തന്റെ സര്‍കാര്‍ അഴിമതിയോട് സന്ധി ചെയ്തിട്ടില്ല, ഏകദിന ഉപവാസം നടത്തിയ സചിന് പൈലറ്റിന്റെ നടപടി ശരിയായില്ല; എതിര്‍പ്പുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കമുള്ള നേതാക്കള്‍
Apr 12, 2023, 21:14 IST
ന്യൂഡെല്‍ഹി: (www.kvartha.com) തന്റെ സര്‍കാര്‍ അഴിമതിയോട് സന്ധി ചെയ്തിട്ടില്ലെന്നും അഴിമതിക്കാര്‍ക്കെതിരെ നിരവധി റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെന്നും രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മുന്‍ ബിജെപി സര്‍കാരിനെതിരായ അഴിമതിയാരോപണം അന്വേഷിക്കാന്‍ സര്‍കാര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഉപവസിച്ച് സമരം നടത്തിയ സചിന് പൈലറ്റിന് മറുപടിയായാണ് ഗെലോട്ട് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. ഉപവാസ സമരത്തെക്കുറിച്ച് ഇത് ആദ്യമായാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചത്. സചിനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം.
രാജസ്താനില്‍ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, പ്രശ്ന പരിഹാരത്തിനായി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാജസ്തനിലേത് മികച്ച ഭരണമാണെന്നും ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും ഗെലോട്ടിനെ പിന്തുണച്ച് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. സചിന് പൈലറ്റ് വിമര്‍ശനമുന്നയിച്ച രീതി ശരിയായില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എസ് എസ് രണ്‍ധാവയും പറഞ്ഞു. സചിനുമായി ബുധനാഴ്ച അരമണിക്കൂര്‍ ചര്‍ച നടത്തിയെന്ന് വ്യക്തമാക്കിയ അദ്ദേഹം, ചര്‍ച വ്യാഴാഴ്ചയും തുടരുമെന്നും അറിയിച്ചു.
എല്ലാവരെയും കേട്ട ശേഷം റിപോര്‍ട് നല്‍കുമെന്ന് രണ്‍ധാവ പറഞ്ഞു. നിലവിലെ സംഭവ വികാസങ്ങളും നേതാക്കളുടെ നിലപാടും രണ്‍ധാവ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ വസതിയില്‍ എത്തി അറിയിച്ചു. എന്നാല്‍ സചിന് പൈലറ്റിനെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന നിലപാടിലേക്കാണ് ഹൈകമാന്‍ഡ് നീങ്ങുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനമായതിനാല്‍ ജാഗ്രതയോടെയാണ് പാര്‍ടിയുടെ നീക്കം.
അതേസമയം, രാജസ്താനിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസിന്റെ ഫ് ളാഗ് ഓഫിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസിലെ തര്‍ക്കത്തെ പരോക്ഷമായി പരിഹസിച്ചു. കലഹത്തിനിടയിലും ചടങ്ങില്‍ പങ്കെടുത്തതിന് അദ്ദേഹം ഗെലോട്ടിന് നന്ദി പറയുകയും ചെയ്തു.
മോദിക്ക് റെയില്‍വെ വികസനത്തെക്കുറിച്ച് അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസ് സര്‍കാര്‍ കൊണ്ടുവന്ന ഉദാരവല്കരണ നയങ്ങള്‍ മൂലമാണെന്ന് ട്വിറ്ററിലൂടെ ഗെലോട്ട് ഇതിന് മറുപടി നല്കി.

Keywords: Rajasthan CM Ashok Gehlot cites ACB raids on corrupt officers to dismiss Sachin Pilot's charge of 'inaction', Rajasthan, News, Politics, Congress, Allegation, Trending, Press Meet, Ashok Gehlot, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.