Controversy | പെണ്‍കുട്ടികളെ ലേലം ചെയ്യുന്നു', വിവാദം കത്തുന്നു; സര്‍കാരിന് നോടിസ് അയച്ച് ദേശീയ മനുഷ്യാവകാശ കമിഷന്‍; ബി ജെ പിയുടെ ഭരണകാലത്താണ് സംഭവമെന്ന് മുഖ്യമന്ത്രി; 21 പേര്‍ അറസ്റ്റില്‍
Oct 29, 2022, 13:47 IST
ജയ്പൂര്‍: (www.kvartha.com) സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ രാജസ്താനില്‍ പെണ്‍കുട്ടികളെ ലേലം ചെയ്യുന്നു എന്ന വിവാദം ചൂടുപിടിക്കുന്നു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമിഷന്‍ രാജസ്താന്‍ സര്‍കാരിന് നോടിസ് അയച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും, സംസ്ഥാന ചീഫ് സെക്രടറിയും ഡിജിപിയും നാലാഴ്ചയ്ക്കകം വിശദമായ റിപോര്‍ട് നല്‍കണമെന്നുമാണ് നോടിസില്‍ കമിഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം സംഭവം നടന്നത് 2005 ല്‍ ആണെന്ന് മുഖ്യമന്ത്രി അശോക് ഗെഹലോട് പറഞ്ഞു. അന്ന് ബിജെപിയാണ് രാജസ്താന്‍ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് സര്‍കാരിന് ഇതില്‍ ഒരു പങ്കുമില്ല. 2019 ലാണ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. തങ്ങളാണ് ഈ വിവരം പുറത്തു കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ ലേലം ചെയ്ത സംഭവത്തില്‍ 21 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. പ്രതികളായ മൂന്നുപേര്‍ മരിച്ചു. ഒരാള്‍ ഒളിവിലാണ്. കുട്ടികളില്‍ രണ്ടുപേരും മരിച്ചു. ശേഷിക്കുന്ന കുട്ടികള്‍ അവരവരുടെ വീടുകളില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും ഗെഹലോട് പറഞ്ഞു. രാഷ്ട്രീയക്കാരും സര്‍കാര്‍ ഉദ്യോഗസ്ഥരുമെല്ലാം അടങ്ങിയ കോകസാണ് ഈ ലേലത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ദേശീയ ബാലാവകാശ കമിഷന്‍ ചെയര്‍മാന്‍ പി കനൂംഗോ ആരോപിച്ചിരുന്നു.
രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും അറിവില്ലാതെ, ഇത്ര സംഘടിതമായി കുട്ടികളെ കടത്തുന്ന സംഘത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഈ അധോലോക സംഘത്തെ വെളിയില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ കമിഷന്‍ ശ്രമിക്കുമെന്നും കനൂംഗോ പറഞ്ഞു.
രണ്ടുപേര്‍ തമ്മിലുള്ള സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാന്‍ തയാറാവണമെന്ന് ജാതിപഞ്ചായത് തീരുമാനമെടുത്തുവെന്ന മാധ്യമ വാര്‍ത്തകളാണ് വിവാദത്തിലേക്ക് വഴിവച്ചത്. പണമിടപാട് തീര്‍ക്കാന്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാന്‍ കരാറുണ്ടാക്കണമെന്നും കരാര്‍ ലംഘിച്ചാല്‍ അവരുടെ അമ്മമാരെ ബലാത്സംഗം ചെയ്യണമെന്നും ജാതിപഞ്ചായത് നിര്‍ദേശിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. പണം തിരികെ നല്‍കിയില്ലെങ്കില്‍ എട്ട് മുതല്‍ 18 വയസുവരെയുള്ള പെണ്‍കുട്ടികളെ ലേലത്തിന് നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
ഇങ്ങനെയുള്ള പെണ്‍കുട്ടികളെ യു പി, മധ്യപ്രദേശ്, മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളിലേക്കും വിദേശത്തേക്കും വരെ കയറ്റി അയക്കുന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരം. ഇത്തരത്തിലുള്ള പെണ്‍കുട്ടികളെ ലൈംഗിക തൊഴിലിലേക്കും അടിമപ്പണിക്കും ഉപയോഗിക്കുന്നുവെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജസ്താനിലെ ഭില്‍വാരയില്‍ ഉള്‍പെടെയുള്ള ആറ് ജില്ലകളില്‍ പണമിടപാട് തീര്‍ക്കാന്‍ ഇത്തരത്തില്‍ പെണ്‍കുട്ടികളെ ലേലം ചെയ്യുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.
Keywords: Rajasthan CM Ashok Gehlot Passes The Buck On BJP After Row Over 'Auction Of Girls', Jaipur, News, Politics, Minor girls, Auction, Chief Minister, Report, National.
ദേശീയ വനിതാ കമിഷന്‍, നാഷണല്‍ കമിഷന്‍ ഫോര്‍ പ്രൊടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് എന്നിവയും സംഭവത്തില്‍ സംസ്ഥാന സര്‍കാരിനോട് റിപോര്‍ട് തേടിയിട്ടുണ്ട്. കുറ്റക്കാരെ ഒരു കാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും, സംഘത്തില്‍ ഉള്‍പെട്ട എല്ലാവര്‍ക്കും കനത്ത ശിക്ഷ തന്നെ ഉറപ്പാക്കണമെന്നും സര്‍കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരകളുടെ വീടുകളില്‍ നവംബര്‍ ഏഴിന് സന്ദര്‍ശനം നടത്തുമെന്ന് ദേശീയ ബാലാവകാശ കമിഷന്‍ ചെയര്‍മാന്‍ പി കനൂംഗോ അറിയിച്ചു.
അതേസമയം സംഭവം നടന്നത് 2005 ല്‍ ആണെന്ന് മുഖ്യമന്ത്രി അശോക് ഗെഹലോട് പറഞ്ഞു. അന്ന് ബിജെപിയാണ് രാജസ്താന്‍ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് സര്‍കാരിന് ഇതില്‍ ഒരു പങ്കുമില്ല. 2019 ലാണ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. തങ്ങളാണ് ഈ വിവരം പുറത്തു കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ ലേലം ചെയ്ത സംഭവത്തില്‍ 21 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. പ്രതികളായ മൂന്നുപേര്‍ മരിച്ചു. ഒരാള്‍ ഒളിവിലാണ്. കുട്ടികളില്‍ രണ്ടുപേരും മരിച്ചു. ശേഷിക്കുന്ന കുട്ടികള്‍ അവരവരുടെ വീടുകളില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും ഗെഹലോട് പറഞ്ഞു. രാഷ്ട്രീയക്കാരും സര്‍കാര്‍ ഉദ്യോഗസ്ഥരുമെല്ലാം അടങ്ങിയ കോകസാണ് ഈ ലേലത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ദേശീയ ബാലാവകാശ കമിഷന്‍ ചെയര്‍മാന്‍ പി കനൂംഗോ ആരോപിച്ചിരുന്നു.
രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും അറിവില്ലാതെ, ഇത്ര സംഘടിതമായി കുട്ടികളെ കടത്തുന്ന സംഘത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഈ അധോലോക സംഘത്തെ വെളിയില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ കമിഷന്‍ ശ്രമിക്കുമെന്നും കനൂംഗോ പറഞ്ഞു.
രണ്ടുപേര്‍ തമ്മിലുള്ള സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാന്‍ തയാറാവണമെന്ന് ജാതിപഞ്ചായത് തീരുമാനമെടുത്തുവെന്ന മാധ്യമ വാര്‍ത്തകളാണ് വിവാദത്തിലേക്ക് വഴിവച്ചത്. പണമിടപാട് തീര്‍ക്കാന്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാന്‍ കരാറുണ്ടാക്കണമെന്നും കരാര്‍ ലംഘിച്ചാല്‍ അവരുടെ അമ്മമാരെ ബലാത്സംഗം ചെയ്യണമെന്നും ജാതിപഞ്ചായത് നിര്‍ദേശിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. പണം തിരികെ നല്‍കിയില്ലെങ്കില്‍ എട്ട് മുതല്‍ 18 വയസുവരെയുള്ള പെണ്‍കുട്ടികളെ ലേലത്തിന് നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
ഇങ്ങനെയുള്ള പെണ്‍കുട്ടികളെ യു പി, മധ്യപ്രദേശ്, മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളിലേക്കും വിദേശത്തേക്കും വരെ കയറ്റി അയക്കുന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരം. ഇത്തരത്തിലുള്ള പെണ്‍കുട്ടികളെ ലൈംഗിക തൊഴിലിലേക്കും അടിമപ്പണിക്കും ഉപയോഗിക്കുന്നുവെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജസ്താനിലെ ഭില്‍വാരയില്‍ ഉള്‍പെടെയുള്ള ആറ് ജില്ലകളില്‍ പണമിടപാട് തീര്‍ക്കാന്‍ ഇത്തരത്തില്‍ പെണ്‍കുട്ടികളെ ലേലം ചെയ്യുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.
Keywords: Rajasthan CM Ashok Gehlot Passes The Buck On BJP After Row Over 'Auction Of Girls', Jaipur, News, Politics, Minor girls, Auction, Chief Minister, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.