കൊവിഡ്-19; രാജസ്ഥാന് സര്‍ക്കാര്‍ റാപ്പിഡ് ടെസ്റ്റ് നിര്‍ത്തി വച്ചു
Apr 21, 2020, 16:32 IST
ജയ്പൂര്‍: (www.kvartha.com 21.04.2020) റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധന നിര്‍ത്തിവയ്ക്കുന്നതായി രാജസ്ഥാന് സര്‍ക്കാര്‍ അറിയിച്ചു. കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയില്‍ തെറ്റായ ഫലങ്ങളാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരിശോധന നിര്‍ത്തിവയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി രാഗു ശര്‍മ അറിയിച്ചു. ഇതേ ആരോപണം തന്നെ തിങ്കളാഴ്ച പശ്ചിമബംഗാള്‍ സര്‍ക്കാരും ഉന്നയിച്ചിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളുള്ള രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ താത്പര്യം അറിയിച്ചു. മധ്യപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ്, അസ്സം എന്നീ സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ സന്നദ്ധത അറിയിച്ചതായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ നേരത്തെ തിരിച്ചെത്തിച്ചിരുന്നു.

Keywords: News Paper, National, India, Rajastan, Jaipur, Students, test, Uttar Pradesh, Health Minister, Chief Minister, Rajasthan Government holds Rapid test kits due to false results
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.