Assaulted | മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി ആരോപണം; സര്‍കാര്‍ ഉദ്യോഗസ്ഥനെ ഗ്രാമവാസികള്‍ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

 


ജയ്പുര്‍: (www.kvartha.com) സര്‍കാര്‍ ഉദ്യോഗസ്ഥന്‍ മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി ആരോപണം. രാജസ്താന്‍ സംസ്ഥാന സര്‍കാരിന്റെ പദ്ധതി പ്രകാരം സൗജന്യമായി മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് 17 കാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ഗ്രാമവാസികള്‍ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.  

പൊലീസ് പറയുന്നത്: കരൗലി ജില്ലയിലെ തോഡഭിം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തോഡഭീമിലെ ജലവിതരണ വകുപ്പ് ഓഫീസില്‍ കാഷ്യറായി ജോലി ചെയ്യുന്ന വസീര്‍പൂര്‍ സ്വദേശിയായ സുനില്‍ ജംഗിദ് (35) ഓഗസ്റ്റ് 10 ന് രാവിലെ 11 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഈ സമയം പെണ്‍കുട്ടി തനിച്ചായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സൗജന്യമായി നല്‍കാമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

കുട്ടിയെ തോഡഭീമിന് നേരെ സുഹൃത്തിന്റെ മുറിയിലേക്ക് കൊണ്ടുപോയി അവിടെവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തി. ശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് ഓഫീസിലേക്ക് പോയി. വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചു. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും ജോലിക്ക് പോയതോടെയാണ് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായത്. തുടര്‍ന്ന് ഗ്രാമവാസികള്‍ ഓഫീസിലെത്തി പ്രതിയായ കാഷ്യറെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചശേഷം വിട്ടയക്കുകയായിരുന്നു.

പിന്നീട് പിതാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ പ്രതി ഒളിവിലാണ്. 
പ്രതിക്കായി തിരച്ചില്‍ നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Assaulted | മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി ആരോപണം; സര്‍കാര്‍ ഉദ്യോഗസ്ഥനെ ഗ്രാമവാസികള്‍ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്


Keywords:  News, National, National-News, Regional-News, Rajasthan, Government Staff, Allegation, Molest, Minor, Phone Promise, Rajasthan Government Staff Allegedly Molest Minor After Free Phone Promise.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia