രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഏപ്രിലില്‍; ബി ജെ പിയുമായി സഖ്യമുണ്ടാക്കുമോ? ദിനകരനുമായി കൈകോര്‍ക്കില്ല
Feb 9, 2020, 19:56 IST
ചെന്നൈ: (www.kvartha.com 09.02.2020) രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഏപ്രിലില്‍ ഉണ്ടാകുമെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേശകന് തമിഴരുവി മണിയനാണ് ഇക്കാര്യത്തെ സംബന്ധിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അതേസമയം ബി ജെ പിയുമായി സഖ്യമുണ്ടാക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. ദിനകരനുമായി കൈകോര്‍ക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബി ജെ പിയുമായുള്ള സഖ്യം രജനീകാന്ത് തന്നെ തീരുമാനിക്കുമെന്നും പക്ഷേ ദിനകരനുമായി സഖ്യമുണ്ടാക്കിയാല്‍ പ്രതികൂല പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം ഭയപ്പെടുന്നതായി തമിഴരുവി പറഞ്ഞു.
ഏപ്രിലില്‍ ഏതു ദിവസം പ്രഖ്യാപനമുണ്ടാകുന്നതിനെ കുറിച്ച് വിവരം ലഭ്യമായിട്ടില്ല. ഏപ്രിലില്‍ പാര്‍ട്ടി ആരംഭിച്ച് ആദ്യ പാര്‍ട്ടി സമ്മേളനത്തിന്റെ തീയ്യതി രജനീകാന്ത് പ്രഖ്യാപിക്കും.
Keywords: News, National, Trending, Rajnikanth, Politics, BJP, Rajinikanth set to launch party in April

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.