Meeting | തവാങ്ങ് സെക്ടറിലെ ഇന്‍ഡ്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷം; ചര്‍ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
Dec 13, 2022, 11:40 IST
ന്യൂഡെല്‍ഹി: (www.kvartha.com) അരുണാചല്‍പ്രദേശിലെ തവാങ്ങ് സെക്ടറില്‍ ഇന്‍ഡ്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. യോഗത്തില്‍ സംയുക്ത സൈനിക മേധാവിയും മൂന്ന് സേനാ മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പങ്കെടുക്കും.
യോഗത്തില്‍ അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം സംയുക്ത സൈനിക മേധാവി പ്രതിരോധ മന്ത്രിയെ ധരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചൊവ്വാഴ്ച പാര്‍ലമെന്റിലെ ഇരുസഭകളിലും സംഘര്‍ഷത്തെക്കുറിച്ചുള്ള മന്ത്രിയുടെ പ്രസ്താവന. വിഷയം അടിയന്തരമായി ചര്‍ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇരുസഭകളിലും നോടീസ് നല്‍കിയിട്ടുണ്ട്.
രണ്ടു വര്‍ഷം മുമ്പും ചൈനീസ് സൈന്യം ഇന്‍ഡ്യന്‍ സേനയ്ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. അതിനുശേഷം ഇത് ആദ്യമായാണ് ചൈനയുടെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തവാങ്ങില്‍ ഇന്‍ഡ്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍മുണ്ടായത്. ഈ മേഖലയിലേക്ക് കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്‍ഡ്യന്‍ സേന തടഞ്ഞതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.
യാങ്‌സെയിലെ ഇന്‍ഡ്യന്‍ പോസ്റ്റ് പിടിച്ചെടുക്കാനെത്തിയ മുന്നൂറോളം ചൈനീസ് സൈനികരെ ഇന്‍ഡ്യന്‍ സേന തുരത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ ഒമ്പത് ഇന്‍ഡ്യന്‍ സൈനികര്‍ ചികിത്സയിലാണ്. നിരവധി ചൈനീസ് സൈനികര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
ചൈനയുടെ പ്രകോപനത്തിനു തിരിച്ചടി നല്‍കിയതായും ഇരുഭാഗത്തെയും സൈനികര്‍ക്ക് നിസാരപരുക്കേറ്റതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു. പിന്നാലെ ഇരുസൈന്യവും നിയന്ത്രണരേഖയില്‍നിന്ന് പിന്മാറി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ഇരു രാജ്യങ്ങളിലെയും സൈനിക കമാന്‍ഡര്‍മാരുടെ ഫ്ളാഗ് മീറ്റിങ്ങും നടന്നു.
2020 ജൂണ്‍ 15-ന് കിഴക്കന്‍ ലഡാകിലെ ഗാല്‍വനിലുണ്ടായ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്‍ഡ്യ-ചൈന സൈനികര്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഗാല്‍വനില്‍ ചൈനീസ് സൈന്യത്തെ തുരത്തുന്നതിനിടെ 20 ഇന്‍ഡ്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ചര്‍ചകള്‍ നടക്കുന്നതിനിടെയാണ് തവാങ്ങിലും ചൈനയുടെ പ്രകോപനം. അതിനാല്‍ ഏറെ ഗൗരവത്തോടെയാണ് സര്‍കാര്‍ വിഷയത്തെ കാണുന്നത്.
തവാങ് മേഖലയില്‍ ചൈന നേരത്തെ തന്നെ അവകാശവാദം ഉന്നയിച്ചിരുന്നു. ഇവിടെ 17,000 അടി ഉയരത്തില്‍ ഇന്‍ഡ്യ സ്ഥാപിച്ച പോസ്റ്റാണ് ചൈനീസ് സൈനികര്‍ കൈയേറാന്‍ ശ്രമിച്ചത്. 2008-ലും സമാനമായ സംഘര്‍ഷം ഈ മേഖലയിലുണ്ടായിരുന്നു.
Keywords: Rajnath Singh Meets Service Chiefs Over India-China Border Clash, New Delhi, News, Meeting, Clash, Military, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.