യു പിയില്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രാജ്നാഥ് സിംഗ്
Jun 10, 2016, 13:42 IST
ന്യൂഡല്‍ഹി: (www.kvartha.com10.06.2016) യു പിയില്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ രംഗത്തിറക്കാന്‍ നീക്കം. അടുത്ത വര്‍ഷം ആദ്യമാണ് യു പിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇക്കാര്യത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അലഹബാദില്‍ ചേരുന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പിയില്‍ നേടിയ വന്‍ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് ബി.ജെ.പിയുടെ വിശ്വാസം. എന്നാല്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ പറ്റിയ മുഖങ്ങളില്ലാത്തത് ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് രാജ്നാഥ് സിംഗിനെ രംഗത്തിറക്കാന്‍ ആലോചിക്കുന്നത്.
രാജ്നാഥ് സിംഗ് കഴിഞ്ഞാല്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി, എം.പിമാരായ
വരുണ്‍ ഗാന്ധി, യോഗി ആദിത്യനാഥ്, എന്നിവര്‍ക്ക് പുറമെ മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെയും ബി.ജെ.പി പരിഗണിക്കുന്നുണ്ട്. നിലവില്‍ രാജസ്ഥാന് ഗവര്‍ണറാണ് കല്യാണ്‍ സിംഗ്. എന്നാല്‍ മുലായം സിംഗ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയേയും മായാവതിയുടെ ബി.എസ്.പിയേയും നേരിടാന്‍ രാജ്നാഥ് സിംഗാണ് നല്ലതെന്നാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം കരുതുന്നത്.
അതിനിടെ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ക്യാമ്പിന്റെ നേതൃത്വം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹമുള്ളതിനാല്‍ അതിനനുസരിച്ചുള്ള തീരുമാനമാകും ബി.ജെ.പി കൈക്കൊള്ളുക. നിര്‍ണായകമായ ഠാക്കൂര്‍ സമുദായത്തിന്റെ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ രാജ്നാഥ് സിംഗിന് കഴിയുമെന്നും പാര്‍ട്ടി നേതൃത്വം കരുതുന്നു. ആര്.എസ്.എസിന്റെ ശക്തമായ പിന്തുണയും രാജ്നാഥ് സിംഗിനുണ്ട്.
ആദൂരില്‍ നിന്ന് കാണാതായ ഭര്‍തൃമതിയും കുഞ്ഞും കോയമ്പത്തൂരിലുള്ളതായി സൂചന
ലക്നൗവില്‍ നിന്നുള്ള ലോക്സഭാംഗമാണ് രാജ്നാഥ് സിംഗ്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ രാജ്നാഥ് സിംഗ് ദീര്‍ഘകാലം ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായിരുന്നു . മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി രാജ്നാഥ് സിംഗിനെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയര്മാനാക്കിയേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പിയില്‍ നേടിയ വന്‍ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് ബി.ജെ.പിയുടെ വിശ്വാസം. എന്നാല്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ പറ്റിയ മുഖങ്ങളില്ലാത്തത് ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് രാജ്നാഥ് സിംഗിനെ രംഗത്തിറക്കാന്‍ ആലോചിക്കുന്നത്.
രാജ്നാഥ് സിംഗ് കഴിഞ്ഞാല്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി, എം.പിമാരായ
വരുണ്‍ ഗാന്ധി, യോഗി ആദിത്യനാഥ്, എന്നിവര്‍ക്ക് പുറമെ മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെയും ബി.ജെ.പി പരിഗണിക്കുന്നുണ്ട്. നിലവില്‍ രാജസ്ഥാന് ഗവര്‍ണറാണ് കല്യാണ്‍ സിംഗ്. എന്നാല്‍ മുലായം സിംഗ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയേയും മായാവതിയുടെ ബി.എസ്.പിയേയും നേരിടാന്‍ രാജ്നാഥ് സിംഗാണ് നല്ലതെന്നാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം കരുതുന്നത്.
അതിനിടെ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ക്യാമ്പിന്റെ നേതൃത്വം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹമുള്ളതിനാല്‍ അതിനനുസരിച്ചുള്ള തീരുമാനമാകും ബി.ജെ.പി കൈക്കൊള്ളുക. നിര്‍ണായകമായ ഠാക്കൂര്‍ സമുദായത്തിന്റെ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ രാജ്നാഥ് സിംഗിന് കഴിയുമെന്നും പാര്‍ട്ടി നേതൃത്വം കരുതുന്നു. ആര്.എസ്.എസിന്റെ ശക്തമായ പിന്തുണയും രാജ്നാഥ് സിംഗിനുണ്ട്.
Keywords: Rajnath vs Mulayam: BJP's UP Plans Feature Home Minister In Key Role, Niyamasabha Election, Alahabad, Loksabha Election, Priyanka Gandhi, Varun Gandhi, New Delhi, Congress, Mayavathi, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.