Booked | രാഖി സാവന്തിന്റെ ഭര്‍ത്താവിനെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയന്‍ യുവതി; ആദില്‍ ഖാനെതിരെ മൈസൂറു പൊലീസ് കേസെടുത്തു

 




ന്യൂഡെല്‍ഹി: (www.kvartha.com) മോഡലും നടിയുമായ രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാനെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയന്‍ യുവതി. സംഭവത്തില്‍ ആദില്‍ ഖാനെതിരെ മൈസൂറു പൊലീസ് കേസെടുത്തു. വി വി പുരം പൊലീസ് സ്റ്റേഷനിലാണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഖി സാവന്ത് നല്‍കിയ വഞ്ചനാ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേയാണ് ആദിലിനെതിരെ പുതിയ ആരോപണം ഉയരുന്നത്. 

മൈസൂറു താമസിക്കുന്നതിനിടെ ആദില്‍ വിവാഹവാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. നിലവില്‍ രാഖി സാവന്ത് നല്‍കിയ കേസില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ആദില്‍.

അഞ്ച് മാസം ഒരുമിച്ച് താമസിച്ചതിന് ശേഷം വിവാഹം കഴിക്കണമെന്ന ആദിലിനോട് ആവശ്യപ്പെട്ടുവെങ്കിലും നിരസിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പരാതി നല്‍കിയാല്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ആദില്‍ ഭീഷണി മുഴക്കിയതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Booked | രാഖി സാവന്തിന്റെ ഭര്‍ത്താവിനെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയന്‍ യുവതി; ആദില്‍ ഖാനെതിരെ മൈസൂറു പൊലീസ് കേസെടുത്തു



നേരത്തെ ഫെബ്രുവരിയിലാണ് ആദിലിനെതിരെ പരാതിയുമായി രാഖി സാവന്ത് രംഗത്തെത്തിയത്. ആദിലിന്റെ ഗാര്‍ഹിക പീഡനത്തെ കുറിച്ചായിരുന്നു അവരുടെ പരാതി. പിന്നീട് ആദിലിനെ ഓഷിവാര പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും പിന്നീട് അറസ്റ്റും ചെയ്തിരുന്നു.

Keywords:  News,National,India,Complaint,New Delhi,Molestation,Case,models,Husband,Actress,Top-Headlines,Latest-News,Marriage,Fraud, Rakhi Sawant’s husband Adil Khan accused of rape by Iranian woman, FIR filed in Mysore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia