Clash | രാമ നവമിയോടനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളില്‍ അയവില്ല; ബിഹാറിലും ബംഗാളിലും 144; മഹാരാഷ്ട്രയിലും ഗുജറാതിലും അറസ്റ്റ് തുടരുന്നു, കല്ലേറ്, ലാതി ചാര്‍ജ്, വെടിവയ്പ്, പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷ ഒരുക്കി പൊലീസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) രാമ നവമിയോടനുബന്ധിച്ച് പല സംസ്ഥാനങ്ങളിലും ഉടലെടുത്ത സംഘര്‍ഷ സാഹചര്യങ്ങളില്‍ അയവ് വരാത്തതിനെ തുടര്‍ന്ന് ശക്തമായ സുരക്ഷ ഒരുക്കി പൊലീസ്. വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷവും അറസ്റ്റും തുടരുകയാണ്. ചിലയിടങ്ങളില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പശ്ചിമ ബംഗാളിലെ ഹൗറയില്‍ പുതുതായി വീണ്ടും ഇരു വിഭാഗങ്ങള്‍ തമ്മില്‍ കല്ലെറിയുന്ന സംഭവങ്ങള്‍ വെള്ളിയാഴ്ച രാത്രി റിപോര്‍ട് ചെയ്തിരുന്നു. ഇവിടെ ക്രമസമാധന നില പാലിക്കാന്‍ അധികൃതര്‍ നിരോധനാജ്ഞ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. ഹൗറയിലെ ഷിബ്പൂരില്‍ വ്യാഴാഴ്ച രാമ നവമി ആഘോഷത്തിനിടെ ഇരു സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ നിരവധി വാഹനങ്ങളും കടകളും തകര്‍ത്തു.

ധാല്‍കോല നഗരത്തിലും ആക്രമണങ്ങള്‍ അരങ്ങേറി. വെള്ളിയാഴ്ച വീണ്ടും ആക്രമണങ്ങള്‍ ശക്തമായി. ഹൗറയിലെ ഷിബ് പൂരില്‍ അജ്ഞാതരായ ആളുകള്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. കൂട്ടം കൂടിയ ആളുകളെ പിരിച്ചു വിടാന്‍ പൊലീസ് ലാതി ചാര്‍ജ് നടത്തി. തുടര്‍ന്ന് ഷിബ് പൂരില്‍ 144 പ്രഖ്യാപിച്ചു.

ഇരു സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ബിഹാറിലെ സസരമിലും നളന്ദയിലും 144 പ്രഖ്യാപിച്ചു. ബിഹാറിലെ സസരമില്‍ രാമനവമി ആഘോഷത്തിന് ശേഷം വെള്ളിയാഴ്ചയാണ് സംഘര്‍ഷം ഉടലെടുത്തത്. കല്ലേറും വെടിവെപ്പുമുണ്ടായി. അതിശക്തമായ പൊലീസ് സുരക്ഷയാണ് പ്രദേശത്ത് നടപ്പാക്കിയിരിക്കുന്നത്. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. നളന്ദ ജില്ലയിലും സംഘര്‍ഷം രൂക്ഷമായിരുന്നു. കല്ലേറും വാഹനങ്ങള്‍ക്ക് തീയിടലും അരങ്ങേറി.

ഗുജറാതിലെ വഡോദരയില്‍ രാമനവമി ഘോഷയാത്രയിലേക്ക് കല്ലെറിഞ്ഞുവെന്നാരോപിച്ച് പൊലീസ് 24 പേരെ കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ മല്‍വാനിയില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 21 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇവരെ ഏപ്രില്‍ ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മഹാരാഷ്ട്ര രാമ നവമി ആഘോഷത്തിനിടെയുണ്ടായ ആക്രമണങ്ങളില്‍ മഹാരാഷ്ട്രയിലെ ഛത്രപതി സാംമ്പാജി നഗറില്‍ ഒരാള്‍ക്ക് പരുക്കേറ്റു.

Clash | രാമ നവമിയോടനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളില്‍ അയവില്ല; ബിഹാറിലും ബംഗാളിലും 144; മഹാരാഷ്ട്രയിലും ഗുജറാതിലും അറസ്റ്റ് തുടരുന്നു, കല്ലേറ്, ലാതി ചാര്‍ജ്, വെടിവയ്പ്, പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷ ഒരുക്കി പൊലീസ്

ഔറംഗാബാദില്‍ സംഘര്‍ഷം നിയന്ത്രിക്കാനുള്ള പൊലീസ് ശ്രമത്തിനിടെ ആളുകള്‍ പൊലീസിനു നേരെ കല്ലെറിയുകയും പെട്രോള്‍ നിറച്ച് കുപ്പികള്‍ എറിയുകയും ചെയ്തു. സംഘര്‍ഷത്തില്‍ 10 പൊലീസുകാരുള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേറ്റു. പൊലീസ് സ്റ്റേഷനു നേരെ ആള്‍ക്കൂട്ട ആക്രമണം നടക്കുകയും സംഭവത്തില്‍ പൊലീസ് ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാമ നവമി ആഘോഷത്തിനിടെ ഉച്ചത്തില്‍ പാട്ടുവെച്ചത് ചിലര്‍ എതിര്‍ക്കുകയും അതേതുടര്‍ന്ന് മുംബൈയിലെ മല്‍വാനിയില്‍ സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തു.

ഗുജറാതില്‍ രാമനവമി ഘോഷയാത്രയിലേക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ച് 24 പേരെ വഡോദരയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറഞ്ഞു.

Keywords:  Ram Navami clashes: Section 144 imposed in Bengal, Bihar districts; arrests in Maha, Gujarat, New Delhi, News, Clash, Religion, Festival, Police, Arrested, Protection, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia