Stocks to Buy | ഈ അഞ്ച് ഓഹരികൾ കയ്യിലുണ്ടോ? വൻ നേട്ടം കൊയ്യാം; രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടെ റോക്കറ്റ് പോലെ കുതിച്ചുയരുമെന്ന് വിദഗ്ധർ!
Jan 21, 2024, 10:57 IST
മുംബൈ: (KVARTHA) തിങ്കളാഴ്ച (ജനുവരി 22) അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോൾ അതിന്റെ പ്രതിഫലനം ഓഹരിവിപണിയിലും കാണാം. അയോധ്യയുമായി ബന്ധപ്പെട്ട ചില കമ്പനികളുടെ ഓഹരികൾ ഏതെങ്കിലും തരത്തിൽ ഇതിനകം തന്നെ സ്ഥിരമായ ഉയർച്ച കാണുന്നുണ്ട്, പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം, അവ റോക്കറ്റ് പോലെ കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അത്തരം അഞ്ച് ഓഹരികളെക്കുറിച്ച് അറിയാം.
* ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ്:
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുന്ന ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനായി, രാജ്യത്തെ ഏറ്റവും പഴയ ബിസിനസ് സ്ഥാപനങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻസ് ഹോട്ടൽസ് ലിമിറ്റഡ് രണ്ട് ആഡംബര ഹോട്ടലുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. പ്രഖ്യാപനം മുതൽ കമ്പനിയുടെ ഓഹരികളിൽ കുതിച്ചുചാട്ടമുണ്ട്. കഴിഞ്ഞ വ്യാപാര ദിനത്തിൽ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ഷെയറിൽ വൻ വർധനവുണ്ടായി, 4.18 ശതമാനം ഉയർന്ന് 483 രൂപയിൽ ക്ലോസ് ചെയ്തു. ഒരു മാസത്തിൽ 13 ശതമാനവും ആറ് മാസത്തിൽ 23 ശതമാനവും ഒരു വർഷത്തിൽ 62 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ 262 ശതമാനവും ആദായം നൽകി. നിലവിൽ കമ്പനിയുടെ ഓഹരികൾ 483 രൂപ നിലവാരത്തിലെത്തി.
* അപ്പോളോ സിന്ദൂരി ഹോട്ടൽസ്:
ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയായ അപ്പോളോ സിന്ദൂരിയുടെ ഓഹരികളിലും ഉയർച്ച കണ്ടേക്കാം. അയോധ്യയിലേക്ക് വരുന്നവർക്കായി ഈ ചെന്നൈ സ്ഥാപനം 3,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് നിർമ്മിക്കുന്നു. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ കമ്പനിയുടെ ഓഹരികളും കഴിഞ്ഞ ദിവസങ്ങളിൽ മികച്ച വളർച്ച രേഖപ്പെടുത്തി. ഒരു മാസത്തിനുള്ളിൽ അപ്പോളോ സിന്ദൂരി ഹോട്ടലുകളുടെ ഓഹരികളിൽ 48 ശതമാനം വർധനയുണ്ടായി. നിക്ഷേപകർക്ക് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 74 ശതമാനവും ഒരു വർഷത്തിൽ 78 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ 140 ശതമാനവും ആദായം നൽകി. നിലവിൽ കമ്പനിയുടെ ഓഹരി 2285 രൂപയിലാണ്.
* ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി)
ലാർസൻ ആൻഡ് ടൂബ്രോ കമ്പനിയുടെ ഓഹരിയും സമാനമാണ്, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നത് 4.99 ലക്ഷം കോടി രൂപ വിപണി മൂലധനമുള്ള ഈ കമ്പനിയാണെന്നത് ശ്രദ്ധേയമാണ്. ടാറ്റ ഗ്രൂപ്പിന്റെ മറ്റൊരു കമ്പനിയായ ടാറ്റ കൺസൾട്ടൻസി എഞ്ചിനീയേഴ്‌സിന്റെ പിന്തുണയോടെയാണ് ഇത് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വ്യാപാര ദിനത്തിൽ ഈ ഓഹരി 1.15 ശതമാനം ഉയർന്ന് 3627.40 രൂപയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 47 ശതമാനവും ഒരു വർഷത്തിനുള്ളിൽ 63 ശതമാനവും റിട്ടേൺ നൽകി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ ഓഹരിയിൽ നിന്ന് ലഭിച്ച വരുമാനം 183 ശതമാനമാണ്.
* പ്രവേഗ് ലിമിറ്റഡ്
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആഡംബര ടെന്റുകൾക്ക് പേരുകേട്ട കമ്പനിയാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള പ്രവേഗ് ലിമിറ്റഡ്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം കമ്പനിയുടെ ഓഹരികൾ 63 ശതമാനം റിട്ടേൺ നൽകി. കഴിഞ്ഞ ആറ് മാസത്തെ പ്രകടനം പരിശോധിച്ചാൽ കമ്പനിയുടെ ഓഹരി വില 127 ശതമാനം വർധിച്ചു. 2440 കോടി രൂപ വിപണി മൂല്യമുള്ള ഈ കമ്പനി 2023 നവംബറിൽ അയോധ്യയിൽ ഒരു ആഡംബര റിസോർട്ട് തുറന്നിരുന്നു. കൂടാതെ അയോധ്യയിൽ ഈ കമ്പനി രാമജന്മഭൂമിക്ക് ചുറ്റും ടെന്റ് സിറ്റി വികസിപ്പിക്കും. ഇതോടൊപ്പം ലക്ഷദ്വീപിൽ ടൂറിസം നഗരം വികസിപ്പിക്കാനും ഈ കമ്പനി പദ്ധതിയിടുന്നുണ്ട്. കമ്പനിയുടെ ഓഹരികൾ ഒരു വർഷത്തിനുള്ളിൽ ഏകദേശം 200 ശതമാനം ഉയർച്ചയും അഞ്ച് വർഷത്തിനുള്ളിൽ 44,000 ശതമാനത്തിലേറെ ദ്രുതഗതിയിലുള്ള വർധനയും രേഖപ്പെടുത്തി.
* ഐആർസിടിസി
രാമക്ഷേത്ര ഉദ്ഘാടനത്തിനായി അയോധ്യയിലേക്ക് വിവിധ നഗരങ്ങളിൽ നിന്നായി 1000 ത്തോളം ട്രെയിനുകൾ ഓടിക്കാനാണ് ഇന്ത്യൻ റെയിൽവെ പദ്ധതിയിട്ടിട്ടുണ്ട്. ഓൺലൈൻ ട്രെയിൻ ബുക്കിംഗ് രംഗത്തെ കുത്തകയായ ഐആർസിടിസി ഇതിൽ നേട്ടം കൊയ്യുകയാണ്. ശനിയാഴ്ച അവസാന വ്യാപാര ദിനത്തിൽ 10.70 ശതമാനം നേട്ടത്തോടെ 1026.40 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇത് അതിന്റെ എക്കാലത്തെയും ഉയർന്ന നിലയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഐആർസിടിസി ഷെയർ 19 ശതമാനം വർധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ കമ്പനിയുടെ ഓഹരികളിൽ പണം നിക്ഷേപിച്ച നിക്ഷേപകർക്ക് 65 ശതമാനം റിട്ടേൺ ലഭിച്ചപ്പോൾ അഞ്ച് വർഷം കൊണ്ട് 558 ശതമാനം റിട്ടേൺ ലഭിച്ചു. ,"

Keywords: News, News-Malayalam-New, National, National-News, Ram-Mandir-Inauguration, Stock Market, Ram Temple, Share, Business, Mumbai, Ayodhya, Apollo Sindoori Hotels, Lancer and Turbo, Praveg Ltd, IRCTC, Ram Temple inauguration: Here are 12 shares that may benefit.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.