Accident | കാറപകടത്തില്‍പെട്ട് മകള്‍ ആശുപത്രിയില്‍; പ്രാര്‍ഥിക്കണമെന്ന് നടി രംഭ

 


ചെന്നൈ: (www.kvartha.com) പ്രേക്ഷകരുടെ ഇഷ്ടനടിയാണ് രംഭ. ഒത്തിരി സിനിമകളിലൂടെ രംഭ ആരാധകരെ കയ്യിലെടുത്തിട്ടുണ്ട്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വിദേശത്താണ്. മൂന്നുമക്കളാണ് രംഭയ്ക്ക്.

അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരം. തന്റെ ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ രംഭ പങ്കുവച്ച ഒരു ദു:ഖവാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയാകുന്നത്.

Accident | കാറപകടത്തില്‍പെട്ട് മകള്‍ ആശുപത്രിയില്‍; പ്രാര്‍ഥിക്കണമെന്ന് നടി രംഭ

നടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട വാര്‍ത്തയാണത്. കുട്ടികള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായതെന്നും മകള്‍ ആശുപത്രിയിലാണെന്നുമാണ് താരം പങ്കുവച്ചത്.

ആശുപത്രി കിടക്കയിലുള്ള മകളുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് തങ്ങള്‍ക്ക് സംഭവിച്ച അപകടത്തെ കുറിച്ച് നടി പറഞ്ഞത്.

കുട്ടികളുമായി സ്‌കൂളില്‍ നിന്ന് തിരികെ വരുമ്പോള്‍ കാര്‍ അപകടത്തില്‍പ്പെട്ടുവെന്നും മകള്‍ ആശുപത്രിയിലാണെന്നും, എല്ലാവരും പ്രാര്‍ഥിക്കണമെന്നും നടി പറയുന്നു.

രംഭയുടെ കുറിപ്പ് ഇങ്ങനെ:

കുട്ടികളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു വരുമ്പോഴാണ് കാര്‍ അപകടത്തില്‍പ്പെടുന്നത്. തങ്ങളുടെ കാറില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഞങ്ങള്‍ എല്ലാവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്റെ കുഞ്ഞ് 'സാഷ' ഇപ്പോഴും ആശുപത്രിയിലാണ്. മോശമായ ദിവസം, മോശം സമയം. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കണം.

Accident | കാറപകടത്തില്‍പെട്ട് മകള്‍ ആശുപത്രിയില്‍; പ്രാര്‍ഥിക്കണമെന്ന് നടി രംഭ

Keywords:  Rambha meets with a car accident, daughter Sasha hospitalized for treatment, Chennai, News, Accident, Injured, Actress, Daughter, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia