Explosion | ബെംഗ്ളൂറിലെ പ്രശസ്തമായ രാമേശ്വരം കഫേയിലെ സ്ഫോടനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

 


ബെംഗ്ളുറു: (KVARTHA) രാമേശ്വരം കഫേയിൽ വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. കഫേയിലെ സിസിടിവിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. രാമേശ്വരം കഫേ ഇവിടെ പ്രശസ്തമാണ്, ഉച്ചഭക്ഷണ സമയങ്ങളിൽ സാധാരണഗതിയിൽ വളരെ തിരക്കാണ് അനുഭവപ്പെടാറുള്ളത്.
  
 Explosion | ബെംഗ്ളൂറിലെ പ്രശസ്തമായ രാമേശ്വരം കഫേയിലെ സ്ഫോടനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സ്‌ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റതായി കർണാടക പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) അലോക് മോഹനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൂർണവിവരം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം നടക്കുന്നുണ്ട്. എഫ്.എസ്.എൽ സംഘത്തിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. അത് കിട്ടിയ ശേഷം പ്രതികരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡ് പ്രദേശത്താണ് കഫേ സ്ഥിതി ചെയ്യുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ബാഗിൽ വച്ചിരുന്ന ഒരു വസ്തു പൊട്ടിത്തെറിച്ച് കഫേയിലും പരിസരത്തും കറുത്ത പുക ഉയരാൻ ഇടയാക്കിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഫോറൻസിക് സംഘം വസ്തുക്കൾ ശേഖരിച്ചു വരികയാണെന്നും പരിശോധനകൾക്ക് ശേഷം സ്‌ഫോടനത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമാകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


Keywords: National, National-News, News, News-Malayalam News, Rameshwaram, Bengaluru, Rameshwaram Cafe Blast: Visuals Of Explosion At Bengaluru's Popular Eatery Caught On Cam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia