HC Verdict | വാഹനം മൃഗങ്ങളെ ഇടിച്ചാൽ അശ്രദ്ധമായി വാഹനമോടിക്കുന്ന കേസിന്റെ പരിധിയിൽ വരില്ലെന്ന് കർണാടക ഹൈകോടതി; 'ഐപിസി സെക്ഷൻ 279 മനുഷ്യർക്കുള്ളത്'

 


ബെംഗ്ളുറു: (www.kvartha.com) വാഹനമിടിച്ച് മൃഗങ്ങൾ അപകടത്തിൽ പെട്ടാൽ അത് അശ്രദ്ധമായി വാഹനമോടിക്കുന്ന കേസല്ലെന്നും ഐപിസി സെക്ഷൻ 279 പ്രകാരം കേസെടുക്കാൻ കഴിയില്ലെന്നും കർണാടക ഹൈകോടതി നിരീക്ഷിച്ചു. ഒരു വ്യക്തിക്ക് അപകടം സംഭവിക്കുമ്പോൾ മാത്രമേ ഐപിസി സെക്ഷൻ 279 പ്രകാരം അശ്രദ്ധമായി വാഹനമോടിക്കുന്നതിനുള്ള നിയമങ്ങൾ പ്രയോഗിക്കാൻ കഴിയൂ. അശ്രദ്ധമായി വാഹനമോടിച്ച് മൃഗത്തിന് പരിക്കേറ്റാൽ അതിലെ നിയമങ്ങൾ ആ കേസിൽ ഉപയോഗിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
                                                           
HC Verdict | വാഹനം മൃഗങ്ങളെ ഇടിച്ചാൽ അശ്രദ്ധമായി വാഹനമോടിക്കുന്ന കേസിന്റെ പരിധിയിൽ വരില്ലെന്ന് കർണാടക ഹൈകോടതി; 'ഐപിസി സെക്ഷൻ 279 മനുഷ്യർക്കുള്ളത്'

ബെംഗ്ളുറു കുറുബാലഹള്ളി സ്വദേശി പ്രതാപ് കുമാറിനെതിരായ ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജിന്റെ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ഐപിസിയുടെ 279-ാം വകുപ്പ് പൊതുനിരത്തുകളിൽ അശ്രദ്ധമായി വാഹനമോടിക്കുന്നതിനെപ്പറ്റി പ്രതിപാദിക്കുന്നു. അതനുസരിച്ച്, പ്രതികൾക്ക് ആറ് മാസം തടവോ 1000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

കേസ് ഇങ്ങനെ

2018ൽ ബെംഗ്ളൂറിൽ കാർ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ വളർത്തുനായ ചത്തതിനെ തുടർന്ന് പ്രതാപ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 60 വയസുള്ള തന്റെ അമ്മ രാത്രി 8.30 ഓടെ രണ്ട് വളർത്തു നായ്ക്കളെയും കൊണ്ട് നടക്കാൻ കൊണ്ടുപോകുമ്പോൾ പ്രതാപ് ഓടിച്ച വാഹനം നായ്ക്കുട്ടികളിൽ ഒന്നിനെ ഇടിച്ചാണ് ചത്തതെന്ന് ധീരജ് എന്നയാൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

എംവി ആക്ടിലെ സെക്ഷൻ 134 (എ), (ബി) (പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനുള്ള ഡ്രൈവർമാരുടെ ചുമതല), സെക്ഷൻ 279 (അശ്രദ്ധയോടെ വാഹനമോടിച്ച് മനുഷ്യജീവന് അപകടമുണ്ടാക്കുക) തുടങ്ങിയ വകുപ്പുകൾ പ്രകാരം ട്രാഫിക് പൊലീസ് പ്രതാപിനെതിരെ കേസെടുത്തു. ഇതിനെ ചോദ്യം ചെയ്താണ് ഇയാൾ ഹൈകോടതിയെ സമീപിച്ചത്.

കോടതി നിരീക്ഷണം

ഐപിസിയുടെ 279-ാം വകുപ്പിൽ, ഒരു മനുഷ്യനുണ്ടാകുന്ന ഏതെങ്കിലും പരിക്ക് മാത്രമേ അംഗീകരിക്കുകയോ കുറ്റമാക്കുകയോ ചെയ്യുന്നുള്ളൂ, അല്ലാതെ വളർത്തുമൃഗങ്ങൾക്കോ ​​മൃഗങ്ങൾക്കോ ​​അല്ലെന്ന് കോടതി പറഞ്ഞു. മൃഗങ്ങളെ തുല്യമായി പരിഗണിക്കണമെന്നും അവയ്ക്കും ജീവിക്കാൻ അവകാശമുണ്ടെന്നുമുള്ള പരാതിക്കാരന്റെ അഭിഭാഷകന്റെ വാദത്തിൽ, റോഡപകടങ്ങളിൽ മൃഗങ്ങൾക്കുണ്ടാകുന്ന പരിക്കിനെ സെക്ഷൻ 279 മായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

Keywords:  Rash driving clause if human hurt, not pet: Karnataka HC, Bangalore, Karnataka, National, High-Court, Verdict, Animals, Case, Vehicles, Latest-News, Top-Headlines,News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia