ഡെബിറ്റ് കാര്‍ഡുകളില്‍ ഫോട്ടോ വേണമെന്ന് റിസര്‍വ് ബാങ്ക്

 


ഡെബിറ്റ് കാര്‍ഡുകളില്‍ ഫോട്ടോ വേണമെന്ന് റിസര്‍വ് ബാങ്ക്
മുംബൈ: രാജ്യത്തെ മുന്‍നിര ബാങ്കുകളോട് ഡെബിറ്റ് കാര്‍ഡുകളില്‍ അക്കൗണ്ട് ഉടമകളുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് റിസര്‍വ്വ് ബാങ്ക് ഒഫ് ഇന്ത്യ (ആര്‍ബിഐ)ആവശ്യപ്പെട്ടു. ഡെബിറ്റ് കാര്‍ഡുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ഡെബിറ്റ് കാര്‍ഡുകളില്‍ അക്കൗണ്ട് ഉടമകളുടെ ഫോട്ടോ ഉള്‍പ്പെടുത്തണം എന്നത് കര്‍ശന നിര്‍ദ്ദേശമല്ല. പുതിയ സാങ്കേതിക വിദ്യകളും ആവശ്യമെങ്കില്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടുത്താമെന്നും ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ ആലോചിച്ചു തീരുമാനം എടുക്കാമെന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചു. പുതിയ ഡെബിറ്റ് കാര്‍ഡ് സംവിധാനത്തിലേക്കു മാറുന്നതിന് ബാങ്കുകള്‍ക്ക് വേണ്ട സമയം എടുക്കാമെന്നും ആര്‍ബിഐ വ്യക്തമാക്കി.

ഡെബിറ്റ് കാര്‍ഡില്‍ ഫോട്ടോ ഉള്‍പ്പെടുത്തുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആക്‌സിസ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

Key Words: The Reserve Bank of India, RBI, Lending banks, Debit cards, Customer, Photograph, Master bank, Banks, Online debit cards, Apex bank.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia