RBI Penalty | റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; 3 ബാങ്കുകള്‍ക്ക് കോടികള്‍ പിഴ ചുമത്തി ആര്‍ബിഐ

 


ന്യൂഡെല്‍ഹി: (KVARTHA) മൂന്ന് ബാങ്കുകള്‍ക്ക് കോടികള്‍ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഒeഫ് ഇന്‍ഡ്യ (ആര്‍ബിഐ). റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ, ആര്‍ബിഎല്‍ ബാങ്ക്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയ്ക്ക് പിഴ ചുമത്തിയത്.

ബജാജ് ഫിനാന്‍സ് ലിമിറ്റഡിന് 8.5 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. എന്‍ബിഎഫ്‌സികളിലെ ഇടപാടുകള്‍ കാര്യക്ഷമമായി നിരീക്ഷിക്കാത്തതിനാണ് ബജാജ് ഫിനാന്‍സ് ലിമിറ്റഡിന് പിഴ ചുമത്തിയതെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ പറയുന്നു.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ ഒരു കോടി രൂപയാണ് പിഴയായി നല്‍കേണ്ടത്. വായ്പകളും അഡ്വാന്‍സുകളും സംബന്ധിച്ച റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് പിഴ. സ്വകാര്യ മേഖലാ ബാങ്കുകളിലെ ഓഹരികള്‍ അല്ലെങ്കില്‍ വോടിംഗ് അവകാശങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള മുന്‍കൂര്‍ അനുമതി തേടേണ്ട നിയമങ്ങള്‍ പാലിക്കാത്തതിനാണ് ആര്‍ബിഎല്‍ ബാങ്കിന് പിഴ ചുമത്തിയത്.

പിഴ ഈടാക്കിയ എല്ലാ കേസുകളിലും, ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലാണ്. ഒരിക്കലും സ്ഥാപനങ്ങള്‍ അതത് ഉപഭോക്താക്കളുമായി നടത്തുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി അണ്ണാസാഹെബ് മഗര്‍ സഹകാരി ബാങ്ക് ലിമിറ്റഡ്, ദി ജവഹര്‍ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജനതാ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഫിന്‍ക്വസ്റ്റ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സഹകരണ ബാങ്കുകള്‍ക്കും ആര്‍ബിഐ പിഴ ചുമത്തിയിരുന്നു.

അതേസമയം, അഹ് മദാബാദിലെ സുവികാസ് പീപിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെ അഹ് മദാബാദിലെ കലുപൂര്‍ കൊമേഴ്സ്യല്‍ കോ-ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡുമായി ലയിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയതായും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഒക്ടോബര്‍ 16 മുതല്‍ പദ്ധതി നിലവില്‍ വരും.

RBI Penalty | റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; 3 ബാങ്കുകള്‍ക്ക് കോടികള്‍ പിഴ ചുമത്തി ആര്‍ബിഐ



Keywords: News, National, National-News, Business-News, RBI, Imposes, Fines, Union Bank of India, RBL Bank, Bajaj Finance, Non-Compliance of Rules, RBI Imposes Fines On Union Bank of India, RBL Bank, Bajaj Finance For Non-Compliance of Rules.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia